Chess

സെപ്തംബർ 2 മുതൽ 27 വരെ ജോർജിയയിലെ  റ്റിബീലിസിയിൽ നടന്ന ലോക കപ്പ് ചെസ്സ് ടൂർണ്ണമെന്റിൽ ആദ്യ 2 സ്ഥാനങ്ങൾ കരസ്ഥമാക്കി ഗ്രാൻഡ്മാസറ്റർമാരായ ലെവ് അറോണിയനും (അർമേനിയ) ഡിങ്ങ് ലിറനും (ചൈന) ലോകചെസ്സ്ചാമ്പ്യൻഷിപ്പിന്റെ കാൻഡിഡേറ്റ്സ് ഘട്ടത്തിലേക്ക് പ്രവേശിച്ചു.  128 കളിക്കാർ പങ്കെടുത്ത് ചരിത്രത്തിലെ ഏറ്റവും ശക്തമായ ടൂർണ്ണമെന്റ് എന്ന് വിശേഷിപ്പിക്കാവുന്ന ലോകകപ്പിൽ 7 ഭാരതീയ ചെസ്സ് താരങ്ങളാണ്‌ മാറ്റുരച്ചത്. പരിണിതപ്രജ്ഞരായ വിശ്വനാഥൻ ആനന്ദിന്റേയും ഹരികൃഷ്ണയുടേയും അപ്രതീക്ഷിതപതനങ്ങളോടൊപ്പം ശുഭോദർക്കങ്ങളായ പുത്തൻ താരോദയങ്ങളും പ്രസ്തുത ലോകകപ്പ് മൽസരങ്ങൾ  ഇന്ത്യൻ ചെസ്സിന്‌ പ്രദാനം ചെയ്യുകയുണ്ടായി

യുവ ഗ്രാൻഡ്മാസ്റ്റർമാരായ അധിപൻ ഭാസ്കരൻ, വിദിത് ഗുജറാത്തി, എസ് പി സേതുരാമൻ, കാർത്തികേയൻ മുരളി, ദീപ് സെൻ ഗുപ്ത എന്നിവരായിരുന്നു ആനന്ദിനും ഹരികൃഷ്ണക്കും പുറമെ ഭാരതത്തിന്റെ പോരാളികൾ. അതിശക്തരായ എതിരാളികളെ കീഴ്പ്പെടുത്തി മൂന്നാം റൗണ്ട് വരെ എത്തിയ ഗുജറാത്തിയും സേതുരാമനും നിർണ്ണായകഗെയിമുകളിൽ വിജയിക്കാനുള്ള അവസരങ്ങൾ പാഴാക്കി മൽസരങ്ങളിൽ നിന്നും പുറത്തായി.ലോകചെസ്സിലെ 2 അതികായരെ നമ്മുടെ യുവതാരങ്ങൾ വിറപ്പിക്കുന്നതും എന്നാൽ നിർണ്ണായകനീക്കങ്ങൾ നടത്താതെ എതിരാളികളെ പരാജയത്തിന്റെ വക്കിൽ നിന്നും സമനിലയിലേക്ക് രക്ഷപ്പെടാൻ അനുവദിക്കുന്നതുമായ 2 ഗെയിമുകൾ താഴെ നൽ കുന്നു

 ഗെയിം 1

 

വൈറ്റ്                     ബ്ലാക്ക്

 ഡിങ്ങ് ലിറൻ      വിദിത്ത് ഗുജറാത്തി

1. c4 c5 2. Nf3 Nc6 3. Nc3 Nf6 4. g3 d5 5. cxd5 Nxd5 6. Bg2 Nc7 7. a3 g6 8. h4 Bg4 9. d3 Bg7 10. Be3 Nd4 11. Bxd4?! cxd4 12. Ne4 OO⩱ .13. OO b6 14. Rc1 Qd7 15. Nh2 Bf5 

16. Ng5 Nd5 17. Qb3 Rfd8 18. g4 Be6 19. Nxe6 Qxe6 

  • ലിറന്റെ രാജപക്ഷത്തെ വിദിത്ത് ദുർബലപ്പെടുത്തിയിരിക്കുന്നു. ബ്ലാക്കിനാണ്‌ ആക്രമണസാദ്ധ്യത

20.  Rc2 Be5 21. Nf3 Bg7 22. g5 Qf5 23. Rfc1 Nf4 24. Bf1 h625. Rc7 Nd5 

26. Qb7 hxg5 27. hxg5Rdb8

  • വിദിത്ത് കൈവിടുന്നു. 27... Be5−+  അയാളെ ജയത്തിലേക്ക് അനായാസം നയിക്കുമായിരുന്നു.

28. Rc6 Bd6−+

  1.  Rxb8+ Rxb8 29. Bh3!
  •   ഈ നീക്കം തന്റെ കണക്കുകൂട്ടലുകളിൽ ബ്ലാക്ക് കണ്ടിരുന്നില്ലെന്നുവേണം അനുമാനിക്കാൻ.
  1. ... Qxh3 30. Qxd5 Rc8 31. Rxc8+ Qxc8 
  • തരണം ചെയ്ത ഡിങ്ങ് ലിറൻ കളിയെ സമനിലയിലേക്ക് നയിക്കുന്നു
  1.  Qg2 Qg4+ 33. Qf1 Qh3+ 34. Qg1 Qg4+ 35. Qf1 Qh3+ 36. Qg1 Qg4+
  2.  Qh2 Qf4+  38. Qg2  1/2-1/2

 

ഗെയിം  2

 

വൈറ്റ്                             ബ്ലാക്ക്

അധിപൻ ഭാസ്കരൻ    ഇയാൻ നെപ്പോമിനിയാച്ചി (യു എസ് )

1.e4 c5 2. Nf3 d6 3. d4 cxd4 4. Nxd4Nf6 5. Nc3 a6 6. Bg5 e6 7. f4 Nbd7 

8. Qe2 Qc7 9. OOO b5 10. a3 Bb7 11. g4 Be7 12. Bh4 b4 13. axb4 a5 

14. Bxf6 Nxf6 15. b5 a4 16. g5 Nxe4 17. Nxe4 d5 18. b6 Qxf4+ 19. Qd2 Qxe4 

20. Bb5+ Qf8 21. Rde1 Qh4  22. Nxe6+ Qg8 23. Rhf1 a3 24. Qb1 axb2

25. Qd4?

  • !

അധിപൻ  25. Nd8!+− കളിച്ചിരുന്നുവെങ്കിൽ അതോടേ കരുത്തനായ നെപ്പോമിനിയാച്ചിയുടെ കഥ കഴിഞ്ഞേനെ

 

25... Qxd4 26.Nxd4 Bc5 27. Re8+ Rxe8 28. Bxe8 Bxd4 29. Rxf7 Bc6 

30. b7 Bxb7 31. Rxb7 g6 32. Bf7+ Qf8 33. Bxd5 h6 34. Rb8+ Ke7 

35. Rxh8 Bxh8 36. gxh6 Bc3 37. h4 Qf6 38. Be4 Qf7 39. Bd5+ Qf6 

40. Be4 1/2-1/2

 

എന്തുകൊണ്ട് കൊണേരു ഹമ്പിയെ ആരും അറിയുന്നില്ല? പ്രശ്നോത്തരമൽസരത്തിലെ ചെസ്സ് പ്രശ്നത്തിന്റെ ശരിയുത്തരം താഴെ നൽകുന്നു

1

a)
1. Ke1        g4
2. Ng1        g3
3. Nf3#

b)
1. Ke1        g4
2. Ng1        Kg3
3. Qf2#

c)
1. Ke1                Kh5
2. Nf4+              Kh4
3. Qh3#            

d)
1. Ke1                Kh5
2. Nf4+              Kh6
3. Qg6#            

പ്രശ്നോത്തരമൽസരം 16

6

 

ചിത്രം കാണുക. ആദ്യനീക്കം വൈറ്റിന്റേതാണ്‌. ബ്ലാക്കിന്റെ ഏത് നീക്കങ്ങൾക്കെതിരേയും തന്റെ രണ്ടാമത്തെ നീക്കത്തിൽ വൈറ്റ് എതിരാളിക്ക് ചെക്ക്മേറ്റ് നൽകണം. ശരിയുത്തരം കണ്ടുപിടിച്ചയക്കുക. (നിങ്ങളുടെ ഉത്തരം താഴെ കാണുന്ന ഫോമിലൂടെ അയയ്ക്കുക. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം ലഭിക്കുകയാണെങ്കില്‍ നറുക്കിട്ട് വിജയിയെ തീരുമാനിക്കും) മത്സരം 24/10/2017 ന് അവസാനിക്കും
 

 

ചെസ്സ് കളിക്കൂ​

*പ്രൊഫ. എന്‍.ആര്‍ അനില്‍കുമാര്‍

1982 ല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ലൂസേണില്‍ നടന്ന ലോക ചെസ്സ് ഒളിമ്പ്യാഡില്‍ ഭാരതത്തെ പ്രതിനിധീകരിച്ചു. ലോക കറസ്‌പോണ്ടന്‍സ്‌ ചെസ്സ് ഫെഡറേഷന്റെ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവിക്കര്‍ഹനായ പ്രഥമ ഇന്ത്യക്കാരന്‍. ലോക ചെസ്സ് ഫെഡറേഷന്‍ (FIDE) ട്രെയിനര്‍. വിശ്വനാഥന്‍ ആനന്ദ്, ദേശീയ ചാമ്പ്യന്‍മാരായിരുന്ന പ്രവീണ്‍ തിപ്‌സേ, മാനുവല്‍ ആറോണ്‍, ടി.എന്‍. പരമേശ്വരന്‍, നസീര്‍ അലി എന്നിവരെ പരാജയപ്പെടുത്തിയിട്ടുണ്ട്‌. ചെസ്സ് ഒളിമ്പ്യന്‍സ് അക്കാദമി, പൂങ്കുന്നം തൃശൂര്‍