1940 കളിൽ ലോകചെസ്സിൽ നിറഞ്ഞുനിന്ന മഹാപ്രതിഭയായിരുന്നു റഷ്യൻ ഗ്രാൻഡ് മാസ്റ്റർ പോൾ കെറസ്. ഏഴ് ലോകചാമ്പ്യന്മാർ (കാപ്പബ്ലാങ്ക, ആലഖൈൻ, മാക്സ് ഈവ്, ബോത്വിനിക്, സ്മൈസ്ലോവ്, താൽ, പെത്രോസ്യൻ) എന്നിവർ കെറസിന്റെ ഉജ്ജ്വലനീക്കങ്ങൾക്ക് മുന്നിൽ അടിയറവ് പറഞ്ഞു.

പക്ഷെ അപ്രതീക്ഷിതമായി വന്ന രണ്ടാം ലോകമഹായുദ്ധം പോൾ കെറസിന്റെ വിശ്വകിരീടസ്വപ്നങ്ങളെ തകർത്തുകളഞ്ഞു. കെറസിന്റെ ചെസ്സ് പ്രതിഭ അതിന്റെ പാരമ്യത്തിലെത്തി നില്ക്കുന്ന വർഷങ്ങളിൽ ലോകമഹായുദ്ധം കാരണം ലോകചെസ്സ്ചാമ്പ്യൻഷിപ്പ് മൽസരങ്ങൾ നടക്കുകയുണ്ടായില്ല.

വ്യത്യസ്ത കാരണങ്ങളാൽ മുടിനാരിഴവ്യത്യാസത്തിൽ ലോകചെസ്സ്കിരീടം ശിരസ്സിലണിയാൻ സാധിക്കാതെ പോയ മഹാരഥന്മാരിൽ ഒരാളായിരുന്നു കെറസ്. കാൾ ഷ്ലെട്ചർ, അകീബാ റൂബിൻസ്റ്റീൻ, ഡേവിഡ് ബ്രോൺസ്റ്റീൻ, വിക്ടർ കോർച്ച്നോയ് എന്നിവർ ഈ ഗണത്തിൽ പെടുന്നു.

പോൾ കെറസിന്റെ ‘ദി ആർട്ട് ഓഫ് ദി മിഡിൽ ഗെയിം’ എന്ന ഗ്രന്ഥം ഏതൊരു ചെസ്സ് വിദ്യാർത്ഥിയും അവശ്യം വായിച്ചിരിക്കേണ്ട ഒരു ചെസ്സ് ക്ലാസിക് ആണ്‌.

കമ്പ്യൂട്ടറുകളുടേയും സോഫ്റ്റ് വെയറുകളുടെയും അധിനിവേശം ചെസ്സിലേക്കെത്തിയിട്ടില്ലാത്തൊരു കാലം. 

സ്വന്തം ധൈഷണികതയും ഭാവനയും ഇച്ഛാശക്തിയും സമന്വയിപ്പിച്ച് ചെസ്സ് കളിച്ചിരുന്നൊരു കാലം.

അങ്ങനെയൊരു കാലത്താണ്‌ പോൾ കെറസ് 64 കളങ്ങളിൽ കല്‍പനാസുന്ദരങ്ങളായ കവിതകൾ രചിച്ചിരുന്നത്.

നാം കാണാൻ പോകുന്ന ഗെയിമിൽ മുൻ ലോകചാമ്പ്യൻ ഡോ. മാക്സ് ഈവ് (നെതർലാൻഡ്സ്) ആണ്‌ കെറസിന്റെ പ്രതിഭാവിലാസത്തിന്‌ ഇരയാകുന്നത്.

ഗെയിം

വൈറ്റ്                        ബ്ലാക്ക്

മാക്സ് ഈവ്            പോൾ കെറസ്

നെതർലാൻഡ്സ് 1940

1.d4 Nf6 2.c4 e6 3.Nf3 b6 4.g3 Bb7 5.Bg2 Be7 6.0–0 0–0 7.Nc3 Ne4

8.Qc2 Nxc3 9.Qxc3 d6?!

1

ക്വീൻസ് ഇന്ത്യൻ പ്രതിരോധത്തിന്റെ സമകാലിക ചെസ്സ് ഓപ്പണിങ്ങ് തിയറി ചൂണ്ടിക്കാണിക്കുന്നത് ഈ സന്ദർഭത്തിൽ 9. ... d6നു പകരം 9. ... Be4 അല്ലെങ്കിൽ 9. ... f5 ബ്ലാക്കിന്‌  തുല്യത പ്രദാനം ചെയ്യും എന്നാണ്‌.

e4 എന്ന കളത്തിനുമേലുള്ള നിയന്ത്രണമാണ്‌ അതിപ്രധാനം.

10.Qc2 f5

ഇവിടെ 10. ...Nc6 അല്ലെങ്കിൽ 10. ...d5 എന്നീ നീക്കങ്ങൾ വൈറ്റിന്‌ അനുകൂലമായ സ്ഥിതിയിലേക്ക്  കളിയെ എത്തിക്കും.

ഉദാഹരണം:

 1. 10...Nc6?! 11.d5 exd5 12.cxd5 Nb4 13.Qb3 Nxd5 14.Nd4±;
 2. 10...d5 11.Ne5!

11.Ne1

ഇന്നത്തെ ഗ്രാൻഡ് മാസ്റ്റർമാർ ഇതിനുപകരം തെരഞ്ഞെടുക്കുക 11.d5 e5 12.e4 fxe4 13.Qxe4 Nd7 14.Qc2 എന്നിങ്ങനെ വൈറ്റിന്‌ നേരിയ മുൻതൂക്കം നേടിക്കൊടുക്കുന്ന വഴിയായിരിക്കും.

11...Qc8?!

കുറേക്കൂടി കൃത്യമായ മാർഗ്ഗം 11...Bxg2 12.Nxg2 e5= കളിച്ച് തുല്യമായൊരു അവസ്ഥ കൈവരിക്കുക എന്നതായിരുന്നു. കെറസ് കളിച്ച നീക്കമാകട്ടെ എതിരാളിയെ മെച്ചപ്പെട്ട അവസ്ഥയിലെത്തിക്കുന്നു.

12.e4

വൈറ്റ് 12.d5  കളിച്ചാൽ അതിനെ 12. ...Nd7 13.dxe6 Nc5 എന്നീ നീക്കങ്ങളിലൂടെ സജീവമായി ബ്ലാക്ക് നേരിടും

12...Nd7 13.d5?

ഈ നീക്കം ദുർബലമാണ്‌.

ഏറ്റവും നല്ല തുടർനീക്കങ്ങൾ13.exf5 exf5 (13...Bxg2 14.Nxg2 exf5 15.d5) 14.d5 c6! എന്നിവയായിരുന്നു. വൈറ്റിനും ബ്ലാക്കിനും തുല്യസാധ്യതകളാണ്‌ ഇതോടെ കൈവരിക

13...fxe4! 14.Qxe4

മറ്റ് രണ്ട് സാധ്യതകൾ ഇവയാണ്‌. രണ്ടും ബ്ലാക്കിനാണ്‌ നേരിയ മുൻതൂക്കം സമ്മാനിക്കുക:

 1. 14.dxe6 Nc5
 2. 14.Bxe4 Nf6

14...Nc5

കെറസ് കൃത്യമായ നീക്കം നടത്തുന്നു. ഇതിനുപകരം  മറ്റ് നീക്കങ്ങൾ നന്നല്ല.

a. 14...Nf6 15.Qxe6+;

b. 14...Rf6 15.Bg5

15.Qe2

ഡോ. ഈവും കൃത്യമായ കരുനീക്കം തന്നെ നടത്തുന്നു. പകരം

15.Qc2 exd5 16.cxd5 (16.Bxd5+ Bxd5 17.cxd5 Qf5; 16.b4 Na6) 16...Ba6 ബ്ലാക്കിനേ ഗുണം ചെയ്യൂ

15...Bf6 16.Bh3?!

തന്റെ രണ്ടാമത്തെ ദുർബലനീക്കത്തോടെ ഡോ. ഈവ് ബുദ്ധിമുട്ടുകളിൽ അകപ്പെടുന്നു.

തുല്യാവസ്ഥ നിലനിർത്തുവാനുള്ള മാർഗ്ഗം  16.dxe6 Bxg2 17.Nxg2 Nxe6 18.Be3=എന്നതായിരുന്നു.

16...Re8! 17.Be3

കുതിരയെ വെട്ടിയ ശേഷം e6ലെ പോണിനെ വെട്ടി ചെക്ക് പറയുക എന്നതാണ്‌ വൈറ്റിന്റെ പദ്ധതി.

അപ്രതീക്ഷിതമായ ഒരു നീക്കം കൊണ്ട് കെറസ് ഈ പദ്ധതിയെ നേരിടുന്നു.

2

17...Qd8!! 18.Bxc5

3

18...exd5!! 19.Be6+?

അപ്രതീക്ഷിത നീക്കത്തെ നേരിടേണ്ടി വന്നതിന്റെ അമ്പരപ്പുകൊണ്ടാകാം വൈറ്റിന്‌ പിഴവ് സംഭവിക്കുന്നു.

19.Be3 d4 20.Bg2 Bxg2 21.Nxg2 dxe3 22.Nxe3 Bd4 23.Rae1 Bxe3 24.fxe3 Re5 കളിച്ചിരുന്നെങ്കിൽ നേരിയ മികവ് മാത്രമേ ബ്ലാക്കിന്‌ ലഭിക്കുമായിരുന്നുള്ളു.

19...Kh8 20.Rd1

മറ്റ് 2 പ്രതിരോധമാർഗ്ഗങ്ങളും വൈറ്റിന്‌ ആശ്വാസം നൽകില്ല

 1. 20.cxd5 Bxd5;
 2.  20.Ba3 Qe7 21.cxd5 Bxd5

20...dxc5 21.Ng2

മറ്റ് പോംവഴികളും ബ്ലാക്കിന്‌ അനുകൂലം തന്നെ

21.cxd5 Bxd5 22.Rxd5 Qe7

21...d4?!

ഈ നീക്കം ശക്തം തന്നെ,

പക്ഷെ ഇതിലും കരുത്തുറ്റ നീക്കം 21. ...Bd4! ആയിരുന്നു

22.f4?

തന്റെ പോണിനെ f5 ലേക്ക് തള്ളുക, കുതിരയെ f4 ൽ വെക്കുക, ക്വീനിനെ h5 ലേക്ക് കൊണ്ടുവരിക, എന്നിട്ട് കുതിരയെ g6 ൽ വെച്ച് എതിരാളിക്ക് ചെക്ക്മേറ്റ് നല്‍കുക. ഇതാണ്‌ പ്ലാൻ.

പക്ഷെ യഥാർത്ഥത്തിൽ നല്ലൊരു പ്രതിരോധം പടുത്തുയർത്താനായി കിട്ടിയ സുവർണ്ണാവസരമാണ്‌ വൈറ്റ് കളഞ്ഞുകുളിച്ചത്.

കളിക്കേണ്ടിയിരുന്നത് ഇപ്രകാരമായിരുന്നു.

22.Rfe1! Bc8 23.Qg4 Bxe6 24.Rxe6 Rxe6 25.Qxe6 Qe8 26.Qxe8+ Rxe8 27.Kf1 ³/= ഒരു പോൺ കൂടുതലുണ്ടെങ്കിലും ബ്ലാക്കിന്‌ ജയിക്കാനാകുമോ എന്നത് സംശയമാണ്‌

4

22...d3!

ഇനി നാം ദർശിക്കുന്നത് കെറസിന്റെ പ്രതിഭയുടെ വിശ്വരൂപമാണ്‌

5

23.Rxd3 Qxd3!!

അത്യുജ്ജ്വലമായ ക്വീൻ ബലി!

24.Qxd3 Bd4+ 25.Rf2

25.Kh1 കളിച്ചാൽ  Rxe6 അതിനുശേഷം 26. .. Rae8ഉം, 27. Re2ഉം

25...Rxe6 26.Kf1

6

27. ... Rae8!

മികച്ച നിക്കം 27... Bf2, 28.Kf2 Re2കളിക്കുക എന്നതാണ്‌ ഉദ്ദേശ്യം

27.f5

ഈ സന്ദർഭത്തിൽ 27. Rd2 കളിച്ചതുകൊണ്ട് പ്രയോജനമില്ലെന്ന് ഡോ. ഈവ് ചൂണ്ടിക്കണിച്ചിട്ടുണ്ട്.

27.Rd2 Be4 28.Qb3 Bf5 29.Qd1 Bh3 30.Rc2 g5!

27...Re5  28.f6

മറ്റ് പ്രതിരോധമാർഗ്ഗങ്ങളും ഫലപ്രദങ്ങളല്ല

 1. 28.Rd2 Be4 29.Qb3 Rxf5+ 30.Nf4 g5–+
 2. B. 28.Rf4 Re2–+

28...gxf6

28...Bxf2 29.Kxf2 Re2+? 30.Qxe2 Rxe2+ 31.Kxe2 Bxg2 32.f7+– എന്ന അബദ്ധത്തിലേക്ക് കെറസ് എടുത്തുചാടുന്നില്ല എന്നത് ശ്രദ്ധിക്കുക

29.Rd2

29.Rxf6? കളിച്ചാൽ  Bxg2+ 30.Kxg2 Re2+ അതിനുശേഷം 31... Bf6 –+

29...Bc8!

വീണ്ടും കണിശതയാർന്ന കരുനീക്കം

ഇതിനുപകരം 29...Be4 30.Qb3 Rf5+ 31.Nf4 വൈറ്റിന്റെ കയ്യിലേക്ക് ആധിപത്യം കൈമാറും

30.Nf4 Re3 31.Qb1 Rf3+ 32.Kg2

7

32. ...Rxf4!!

കെറസിന്റെ ഇന്ദ്രജാലം.

ഈ ബലിയോടെ പോരാട്ടത്തിന്റെ തിരശ്ശീല വീഴാറായി

33.gxf4 Rg8+ 34.Kf3

34.Kf1 കളിച്ചാൽ Rg1+

34.Kh1 കളിച്ചാൽ  Bb7+

34...Bg4+   0-1

8

ഡോ. ഈവ് പരാജയം സമ്മതിച്ചു. അദ്ദേഹം തുടർന്നു കളിച്ചിരുന്നെങ്കിൽ ഇപ്രകാരം സംഭവിക്കുമായിരുന്നു

34...Bg4+ 35.Ke4 (35.Kg3 Bf5+–) 35...Re8+ 36.Kd5 (36.Kd3 Bf5#) 36...Bf3+

തിരുമനസ്സുകള്‍ സവാരിക്കിറങ്ങുമ്പോള്‍ എന്ന കോളത്തില്‍ നല്‍കിയ പ്രശ്‌നോത്തര മല്‍സരത്തിലെ ചെസ്സ് പ്രശ്‌നത്തിന്റെ ശരിയുത്തരം താഴെ നല്‍കുന്നു:

9

പ്രശ്നോത്തരമൽസരത്തിലെ ചെസ്സ് പ്രശ്നത്തിന്റെ ശരിയുത്തരം താഴെ നല്കുന്നു:

 1. ...               Qb6!
 2. B moves    Qxf2+!
 3. Rxf2           Ng3#

നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത വിജയി: കെ.എസ്. സ്മിത, ഇടുക്കി

പ്രശ്നോത്തരമൽസരം 7

10

ചിത്രം കാണുക. ആദ്യനീക്കം വൈറ്റിന്റേതാണ്‌. ബ്ലാക്കിന്റെ ഏത് നീക്കങ്ങൾക്കെതിരേയും തന്റെ മൂന്നാമത്തെ നീക്കത്തിൽ വൈറ്റ് എതിരാളിക്ക് ചെക്ക്മേറ്റ് നൽകണം. ശരിയുത്തരം കണ്ടുപിടിച്ചയക്കുക. (നിങ്ങളുടെ ഉത്തരം താഴെ കാണുന്ന ഫോമിലൂടെ അയയ്ക്കുക. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം ലഭിക്കുകയാണെങ്കില്‍ നറുക്കിട്ട് വിജയിയെ തീരുമാനിക്കും) മത്സരം 19/03/2017 ന് അവസാനിക്കും.

ചെസ്സ് കളിക്കൂ​