രട്ട മെത്രാൻബലി (Double Bishop Sacrifice) -  മുൻ ലോക ചെസ്സ് ചാമ്പ്യൻ ഇമാനുവൽ ലാസ്കർ ആണ്‌ ഈ വിജയതന്ത്രം ആദ്യം ഫലപ്രദമായ രീതിയിൽ നടപ്പാക്കിയത്. ശത്രുരാജാവിന്‌ ചുറ്റും കാലാളുകൾ തീർത്ത രക്ഷാമതിൽ തകർത്ത്തരിപ്പണമാക്കുവാൻ തന്റെ 2 ബിഷപ്പുകളേയും കുരുതി കൊടുക്കുക എന്ന ആക്രമണതന്ത്രം ഇന്ന് ആധുനികചെസ്സിന്റെ രീതിശാസ്ത്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.

താഴെ നല്കിയിരിക്കുന്ന കളികൾ സസൂഷ്മം നിരിക്ഷിച്ചാൽ ആക്രമണരീതി ഒന്നു തന്നെയെന്ന് മനസ്സിലാക്കുവാൻ എളുപ്പമാണ്‌.

ഘട്ടം 1:                 h7 ൽ ആദ്യ ബിഷപ്പ് ബലി

ഘട്ടം 2:                g7ൽ രണ്ടാം ബിഷപ്പ് ബലി

ഘട്ടം 3:                g നിരയിലും hനിരയിലും ക്വീനിനേയും റൂക്കിനേയും കോർത്തിണക്കിയുള്ള മാരകാക്രമണം

ഗെയിം 1

വൈറ്റ്                                                 ബ്ലാക്ക്

ഇമാനുവൽ ലാസ്കർ               യോഹാൻ ഹെർമൻ ബവർ

ആംസ്റ്റർഡാം 1889

1.f4

പഴയകാല ചെസ്സ് താരം H E ബേഡിന്റെ പ്രിയപ്പെട്ട പ്രാരംഭ മുറ.

ഇന്നത് ബേഡ്സ് ഓപ്പണിങ്ങ്  എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നു.

f4ലെ കാലാളിന്റെ ബലത്തിൽ e5ൽ കുതിരയെ പ്രതിഷ്ഠിക്കുക,

f3 വഴി റൂക്കിനെ g3ലേക്കോ h3ലേക്കോ കൊണ്ടുവരിക,

e1 വഴി ക്വീനിനെ h4ൽ എത്തിക്കുക

തുടങ്ങിയ പദ്ധതികളാണ്‌ ഈ ആദ്യനീക്കത്തിന്റെ ഗൂഢോദ്ദേശ്യങ്ങള്‍

1.... d5 2.e3 Nf6 3.b3 e6 4.Bb2 Be7 5.Bd3 b6 6.Nf3 Bb7 7.Nc3 Nbd7 8.0–0 0–0

 

chesss 1

കളിയുടെ ആദ്യഘട്ടം - ഓപ്പണിങ്ങ് ഘട്ടം- ഏതാണ്ട് പൂർത്തിയായിരിക്കുന്നു. ചെറുകരുക്കളെയെല്ലാം ഇരുവരും പോർക്കളത്തിലെത്തിച്ചിരിക്കുന്നു.

രണ്ടാം ഘട്ടം തുടങ്ങുകയായി - മിഡിൽ ഗെയിം.

പുറത്തുവന്ന കരുക്കളുടെ നില മെച്ചപ്പെടുത്തുക, കരുക്കളെ പരസ്പരം കോർത്തിണക്കി കരുത്തരാക്കുക, എതിർപക്ഷത്ത് ദൗർബല്യങ്ങൾ സൃഷ്ടിക്കുക, എന്നിട്ടാ ദൗർബല്യങ്ങളെ ആക്രമിക്കുക - ഇവയെല്ലാമാണ്‌ മദ്ധ്യഘട്ടത്തിലെ യുദ്ധതന്ത്രങ്ങൾ.

ലാസ്കർ ഈ സന്ദർഭത്തിൽ വിഭാവനം ചെയ്യുന്ന യുദ്ധതന്ത്രം ഒരു മഹാനായ ചെസ്സ് പ്രതിഭയുടെ ദീർഘദൃഷ്ടിയുടെ ദൃഷ്ടാന്തമാണ്‌.

എതിരാളിയുടെ രാജാവിന്‌ സംരക്ഷണ നല്കുന്ന 2 കുതിരകളെ നിക്കം ചെയ്യുക എന്നതാണ്‌ അദ്ദേഹം സമർത്ഥമായി നടപ്പാക്കുന്ന ആദ്യപദ്ധതി.

തന്റെ ഒരു കുതിരയെ e5ൽ കൊണ്ടുവന്നും അടുത്ത കുതിരയെ h5ൽ എത്തിച്ചും അദ്ദേഹം ആക്രമണത്തിന്റെ ആദ്യഘട്ടം ഫലപ്രദമായി പൂർണ്ണതയിലെത്തിക്കുന്നു.

chess

 

 

മുൻ ലോക ചെസ്സ് ചാമ്പ്യൻ ഇമാനുവൽ ലാസ്കർ

 

 

9.Ne2 c5 10.Ng3 Qc7 11.Ne5 Nxe5 12.Bxe5 Qc6 13.Qe2 a6

കറുപ്പിന്റെ പ്രത്യാക്രമണം വലരെ സാവധാനത്തിൽ വരുന്നതേയുള്ളു.

തന്റെ കാലാളുകളെ b5ലേക്കും c4ലേക്കും മുന്നോട്ട് തള്ളി എതിരാളിയുടെ ബിഷപ്പിനെ കുടുക്കാം എന്നയാൾ സ്വപ്നം കണ്ട് തുടങ്ങുമ്പോഴേക്കും ലാസ്കർ ആഞ്ഞടിക്കുന്നു.

14.Nh5 Nxh5

ഈ നീക്കത്തിനുപകരം ബ്ലാക്ക് 14. ...d4 കളിച്ചിരുന്നു എങ്കിൽ ലാസ്കർ ഇപ്രകാരം ആ നീക്കത്തെ തകർക്കുമായിരുന്നു:

14...d4 15.Bxf6 Bxf6 16.Qg4 Kh8 (16...e5 17.Be4!) 17.Rf3 Rg8 18.Bxh7!

2

15.Bxh7+!

ആദ്യ മെത്രാൻ ബലി

കൃത്യമായ നീക്കം.

മറിച്ച് 15. Qxh5? എതിരാളിക്ക് പ്രതിരോധം കെട്ടിപ്പടുക്കുവാനുള്ള സമയം നല്കുമായിരുന്നു- 15. Qxh5? f5!

സമയലാഭവും കൃത്യതയും ആക്രമണത്തിന്റെ രണ്ട് നിർണ്ണായകഘടകങ്ങളാണ്‌.

15...Kxh7 16.Qxh5+ Kg8

3

17.Bxg7!!

രണ്ടാം മെത്രാൻ ബലി

കറുപ്പിന്റെ രാജപക്ഷം നഗ്നം.

അടുത്തത് ലാസ്കറിന്റെ ക്വീനിന്റേയും റൂക്കിന്റേയും ഇരമ്പിക്കയറ്റമാണ്‌.

17...Kxg7 18.Qg4+ Kh7 19.Rf3 e5 20.Rh3+ Qh6 21.Rxh6+ Kxh6

ബവർ ചെക്ക്മേറ്റിൽ നിന്നും തടി കഴിച്ചിലാക്കിയിരിക്കുന്നു.

നഷ്ടപ്പെട്ട ക്വീനിനുപകരം അത്യാവശ്യം കരുക്കൾ ലഭിച്ചിട്ടുമുണ്ട്.

പക്ഷെ ലാസ്കറിന്റെ  ആക്രമണനീക്കങ്ങളില്‍ അടുത്തത് ബവറിന്റെ എല്ലാ സ്വപ്നങ്ങൾക്കും വിരാമമിടുന്നു.

4

22.Qd7!

ഇരട്ടമെത്രാൻ ബലിക്ക് ശേഷം ഇരട്ടആക്രമണനീക്കവും.

ചെറുത്തുനില്‍പ്പിന് സാദ്ധ്യതകളൊന്നുമില്ലെങ്കിലും ഏതാനും നീക്കങ്ങൾ കൂടി നടത്തിയശേഷം ബ്ലാക്ക് പരാജയം സമ്മതിക്കുന്നു.

22...Bf6 23.Qxb7 Kg7 24.Rf1 Rab8 25.Qd7 Rfd8 26.Qg4+ Kf8 27.fxe5 Bg7 28.e6 Rb7 29.Qg6 f6 30.Rxf6+ Bxf6 31.Qxf6+ Ke8 32.Qh8+ Ke7 33.Qg7+ Kxe6 34.Qxb7 Rd6 35.Qxa6 d4 36.exd4 cxd4 37.h4 d3 38.Qxd3 1–0

ഗെയിം 2

വൈറ്റ്                                     ബ്ലാക്ക്

ആന്റണി മൈൽസ്      വാൾട്ടർ ബ്രൗണി

ലൂസേൺ ചെസ്സ് ഒളിമ്പ്യാഡ് 1982

valter

ചെസ്സിലെ ഒരു നിറപ്പകിട്ടാർന്ന വ്യക്തിത്വമായിരുന്നു ബ്രിട്ടീഷ് ഗ്രാൻഡ്മാസ്റ്റർ ടോണി മൈൽസ്.  

ഒരിക്കൽ അദ്ദേഹംകറുപ്പ് കരുക്കളെടുത്ത് 1. e4നെതിരെ ആദ്യനീക്കം 1. ...a6 കളിച്ചുകൊണ്ടാണ്‌ അന്നത്തെ ലോകചാമ്പ്യൻ കാർപ്പോവിനെ പരാജയപ്പെടുത്തിയത്.

അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ ബ്രൗണിക്കെതിരെ ഇരട്ടമെത്രാൻ ബലി നടത്തിയുള്ള മൈൽസിന്റെ ജയമാണ്‌ നാം കാണാൻ പോകുന്നത്.

1.Nf3 c5 2.c4 Nf6 3.Nc3 e6 4.e3 Nc6 5.d4 d5 6.dxc5!? Bxc5 7.a3 a6 8.b4 Ba7 9.Bb2 0–0 10.Rc1 d4?! 11.exd4 Nxd4 12.c5! Nxf3+ 13.Qxf3±

ബ്ലാക്കിനേക്കാൾ യുദ്ധക്കളത്തിൽ കൂടുതൽ സ്ഥലസൗകര്യവും ചലനശേഷിയും ആസ്വദിക്കുന്ന വൈറ്റ് കളിയിൽ ആധിപത്യം  സ്ഥാപിച്ചിരിക്കുന്നു.

13...Bd7 14.Bd3

14.Qxb7? Bxc5 ബ്ലാക്കിനാണ്‌ കൂടുതൽ സജീവമായ സാദ്ധ്യതകൾ സമ്മാനിക്കുക.

14...Bc6 15.Ne4 Nxe4 16.Bxe4 Qc7 17.0–0

സ്വന്തം രാജാവിന്റെ സുരക്ഷിതത്വത്തെ അവഗണിച്ച് തിരക്കിട്ടൊരു ഇരട്ടമെത്രാൻ ബലിക്ക് മുതിർന്നാൽ അത് ബൂമറാങ്ങ് പോലെ തന്റെ നേരെ തിരിച്ചടിക്കും എന്നദ്ദേഹം മനസ്സിലാക്കുന്നു.

ഉദാഹരണം:17.Bxh7+? Kxh7 18.Qh5+ Kg8 19.Bxg7 f6! 20.Qh8+ Kf7 21.Bxf8 Qe5+–+

17...Rad8?

ബ്ലാക്കിന്‌ അബദ്ധം പിണയുന്നു. 17. ... Rfd8 ആയിരുന്നു ശരിയായ പ്രതിരോധനീക്കം.

5

18.Bxh7+! Kxh7 19.Qh5+ Kg8

6

20.Bxg7! Kxg7

രണ്ടാം മെത്രാൻ ബലി സ്വീകരിക്കാതിരുന്നാലും ബ്ലാക്കിന്‌ രക്ഷയില്ല 20...f6 21.Qh8+ Kf7 22.Bxf8 Rxf8 23.Qh7++–

21.Qg5+ Kh8

മറ്റൊരു സാദ്ധ്യത ഇങ്ങനെ:21...Kh7 22.Rc4+–

22.Qf6+ Kg8

7

23.Rc4! 1–0

ഗെയിം 3

വൈറ്റ്                                                 ബ്ലാക്ക്

എമിൽ ദിജാരെവിക്             ആന്റണി മൈൽസ്

ഭീൽ ഇന്റർനാഷനൽ ഓപ്പൺ ടൂർണ്ണമെന്റ് 1985

മൈൽസിന്റെ രസകരമായ മറ്റൊരു ഇരട്ടമെത്രാൻബലി

 1.c4 b6 2.d4 e6 3.Nf3 Nf6 4.e3 Bb7 5.Bd3 d5 6.b3 Bd6 7.0–0 0–0 8.Bb2 Nbd7 9.Nbd2 Ne4 10.Qc2 f5 11.Rad1 Nxd2 12.Nxd2 dxc4 13.Nxc4

8

13. ... Bxh2+! 14.Kxh2 Qh4+ 15.Kg1

9

15. ... Bf3!! 16.Nd2

വൈറ്റ് 16. gxf3 വെട്ടിയെടുത്താൽ 16. ... Rf6! 17. Rfe1 Qh3! -+

10

16. ... Bxg2! 17.f3 Rf6 18.Nc4 Bh3 0–1

ഗെയിം 4

വൈറ്റ്                                                 ബ്ലാക്ക്

അക്കീബ റൂബിൻസ്റ്റീൻ          ഡേവിഡ് ജാനോവ്സ്കി

മറീൻബാദ് ഇന്റർനാഷനൽ ഓപ്പൺ ടൂർണ്ണമെന്റ് 1925

അക്കീബ റൂബിൻസ്റ്റീൻakiba

മഹാനായ റൂബിൻസ്റ്റീൻ അതിഗംഭീരമായ രീതിയിൽ ഇരട്ടമെത്രാൻ ബലിക്ക് വേദി സജ്ജമാക്കുന്നതും ആക്രമണസാദ്ധ്യതകൾ മുതലെടുക്കുന്നതും പഠനാർഹം തന്നെ

1.c4 Nf6 2.d4 b6 3.Nc3 Bb7 4.Qc2 e6 5.e4 Bb4 6.Bd3 c5 7.d5 exd5 8.exd5 b5 9.b3 0–0 10.Nge2 d6 11.0–0 bxc4 12.bxc4 Nbd7 13.f4 Re8 14.Ng3 Ba6 15.Nce4 Nxe4

16.Nxe4 Nb6 17.Bb2 f6 18.Rf3 Rf8

11

19.Ng5!! fxg5  20.Bxh7+ Kh8

12

21.Bxg7+! Kxg7 22.Qg6+ Kh8 23.Rh3 Qd7

13

24.Bg8+! Qxh3 25.gxh3 1–0

ഗെയിം 5

വൈറ്റ്                                                 ബ്ലാക്ക്

ബോറിസ് ഗെൽഫാൻഡ്           വ്ലാദിമിർ ക്രാംനിക്ക്

മ്യൂണിക് ഇന്റർനാഷണൽ എക്സ്പ്രസ്സ് ബ്ലിറ്റ്സ് ടൂർണ്ണമെന്റ് 1994

chess
ബോറിസ് ഗെൽഫാൻഡ്                                       വ്ലാദിമിർ ക്രാംനിക്ക്

ഓരോ കളിക്കാരനും 5 മിനിറ്റ് മാത്രം സമയം അനുവദിച്ചിട്ടുള്ള മിന്നൽ ചെസ്സ് (ലൈറ്റ്നിങ്ങ്) പോരാട്ടം.

സമകാലിക ലോകചെസ്സിലെ രണ്ട് അതികായർ ഏറ്റുമുട്ടുമ്പോൾ മിന്നൽ ചെസ്സിൽ പോലും കണ്ണഞ്ചിപ്പിക്കുന്ന ആക്രമണങ്ങളും ബലികളും പിറവിയെടുക്കുന്നു.

1.e4 e6 2.d4 d5 3.Nc3 dxe4 4.Nxe4 Nd7 5.Nf3 Ngf6 6.Nxf6+ Nxf6 7.Bd3 c5 8.dxc5 Bxc5 9.Qe2 Qc7 10.0–0 0–0 11.Bg5 Be7 12.Rad1 Bd7 13.Ne5 Rad8 14.c4! Bc6 15.Bf4 Bd6 16.c5! Bxc5 17.Ng6! Qb6 18.Nxf8 Rxf8 19.Be5 Nd5

14

20.Bxh7+! Kxh7 21.Qh5+ Kg8

15

22.Bxg7! Kxg7 23.Qg5+ Kh7

16

24.Rd3 Ne3 25.fxe3 Be4 26.Qh4+ 1–0

പ്രതിഭാശാലികള്‍ ഉണ്ടാകുന്നതെങ്ങനെ എന്ന ചെസ്സ് കോളത്തിലെ പ്രശ്‌നോത്തരമല്‍സരത്തിന്റെ ഉത്തരം താഴെകൊടുക്കുന്നു.

17

പ്രശ്നോത്തരമൽസരത്തിലെ ചെസ്സ് പ്രശ്നത്തിന്റെ ശരിയുത്തരംതാഴെ നല്കുന്നു:

  1. Qb8!
    1. 1. ... Rxb8 2. Rc8#
    2. 1. ... Rf8 2. Rh4#

നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത വിജയി: കെ. അനൂപ്, തൃശൂര്‍

 

പ്രശ്നോത്തരമൽസരം 11

18

ചിത്രം കാണുക., ആദ്യനീക്കം വൈറ്റിന്റേതാണ്‌.ബ്ലാക്കിന്റെ ഏത് നീക്കങ്ങൾക്കെതിരേയും തന്റെ രണ്ടാമത്തെ നീക്കത്തിൽ വൈറ്റ് എതിരാളിക്ക് ചെക്ക്മേറ്റ് നൽകണം.ശരിയുത്തരം കണ്ടുപിടിച്ചയക്കുക. (നിങ്ങളുടെ ഉത്തരം താഴെ കാണുന്ന ഫോമിലൂടെ അയയ്ക്കുക. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം ലഭിക്കുകയാണെങ്കില്‍ നറുക്കിട്ട് വിജയിയെ തീരുമാനിക്കും) മത്സരം 20/05/2017 അവസാനിക്കും

 

ചെസ്സ് കളിക്കൂ​

*പ്രൊഫ. എന്‍.ആര്‍ അനില്‍കുമാര്‍

1982 ല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ലൂസേണില്‍ നടന്ന ലോക ചെസ്സ് ഒളിമ്പ്യാഡില്‍ ഭാരതത്തെ പ്രതിനിധീകരിച്ചു. ലോക കറസ്‌പോണ്ടന്‍സ്‌ ചെസ്സ് ഫെഡറേഷന്റെ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവിക്കര്‍ഹനായ പ്രഥമ ഇന്ത്യക്കാരന്‍. ലോക ചെസ്സ് ഫെഡറേഷന്‍ (FIDE) ട്രെയിനര്‍. വിശ്വനാഥന്‍ ആനന്ദ്, ദേശീയ ചാമ്പ്യന്‍മാരായിരുന്ന പ്രവീണ്‍ തിപ്‌സേ, മാനുവല്‍ ആറോണ്‍, ടി.എന്‍. പരമേശ്വരന്‍, നസീര്‍ അലി എന്നിവരെ പരാജയപ്പെടുത്തിയിട്ടുണ്ട്‌. ചെസ്സ് ഒളിമ്പ്യന്‍സ് അക്കാദമി, പൂങ്കുന്നം തൃശൂര്‍