ഓണം തകര്‍ത്ത് ആഘോഷിക്കുകയാണ് നമ്മുടെ ക്യാമ്പസുകളിൽ. ഒരുപോലത്തെ വസ്ത്രങ്ങളിട്ടും ആടിയും പാടിയുമുള്ള ആഘോഷങ്ങളുടെ എല്ലാ അലയൊലികളും ഇപ്പോള്‍ ടിക് ടോക്കിലും നിറഞ്ഞിരിക്കുകയാണ്.

മലയാളിമങ്ക മത്സരം, തിരുവാതിര, കൈകൊട്ടിക്കളി, ഓണസന്ദേശ മത്സരം, സുന്ദരിക്ക് പൊട്ടുതൊടല്‍, വടംവലി, അത്തപ്പൂക്കള മത്സരം, പൂപ്പൊലിപ്പാട്ടും തുമ്പിതുള്ളലും ഊഞ്ഞാലാട്ടവുമെല്ലാം വീണ്ടും ക്യാമ്പസ് ഓണത്തിലൂടെ വീണ്ടെടുക്കുകയാണ് നമ്മുടെ പുതിയ തലമുറ. 

ഊഞ്ഞാലാട്ടത്തിനിടയിലും സെല്‍ഫിയെടുക്കാനും ടിക് ടോക്ക് എടുക്കുന്നതിലും മത്സരമായിരുന്നു നമ്മുടെ ക്യാമ്പസുകളില്‍. 

ചെണ്ടമേളം നടത്തുന്ന പെൺകുട്ടികളും സാരിയുടുത്ത് ക്യാമ്പസ് നടത്തുന്ന കുട്ടികളുമൊക്കെ വൈറലാവുകയാണ് സാമൂഹിക മാധ്യമങ്ങളിൽ. 

Content Highlights: Onam celebrations at campus viral tiktok