zgc"ഏട്ടാ... കുന്നിറങ്ങാന്‍ നേരായി, ല്ലേ....?''
''അതെ...മൂന്നു കൊല്ലം...എത്ര പെട്ടെന്നാ...!''
''ഇവിടന്ന് പോകുമ്പോള്‍ എന്താ ഒരിക്കലും തിരിച്ചുകിട്ടാതെ നഷ്ടപ്പെടുന്നത്...? അതോ....''
''നഷ്ടത്തെക്കുറിച്ച് പറയാന്‍ ഞാനാളല്ല...ന്നാലും ബുദ്ധനും സുഹറേം ദാവണിക്കാരിയും കൈലാസത്തിലെ മനസ്സു കുളിര്‍ക്കുന്ന മഴേം വൈകുണ്ഠത്തിലെ വൈകുന്നേരത്തെ ഇളങ്കാറ്റും നരിമടയിലെ തണുപ്പും...കുറഞ്ഞകാലത്തെ ആറ്റിക്കുറുക്കിയ ജീവിതാനുഭവങ്ങള്‍...ജന്മം ഒന്നു മതിയാവുംന്ന് തോന്നുന്നില്ലനിയാ...പകര്‍ന്നുതരാന്‍.''


''ന്നാലും, കോളേജിലെ ജീവിതം ഒന്ന് ചുരുക്കിപ്പറയ്വോ?...''
''ഗുരുവായൂരപ്പന്‍ കോളേജില്‍ പഠിച്ചിറങ്ങിയ അനുഭവം മതി... ഒരു ജീവിതത്തില്‍ അനുഭവിക്കണ്ടതൊക്കെ അതില്‍ ണ്ടാവും...സന്തോഷോം, സങ്കടോം, പ്രേമോം, വിരഹോം ,ചങ്ങാത്തോം ചതീം....... എല്ലാം.''
''ചുരുക്കിപ്പറഞ്ഞാ.....അവിയലുപോലെ ണ്ട്, ല്ലേ....?''
''ശരിക്കും!''