സാധാരണ ആട്ടുതൊട്ടിലിന്റെ പ്രവര്‍ത്തനത്തിലുപരി കുഞ്ഞിനെ കൈയിലെടുക്കുന്നതും തോളിലെടുത്ത് ആട്ടുന്നതുമായ വിദ്യയാണ് വിദ്യാര്‍ഥികളുടെ  യന്ത്രത്തൊട്ടിലില്‍. ഇതിനായി രണ്ടു ഇലക്ട്രിക്   മോട്ടോറുകളാണ് ഇവര്‍ ഉപയോഗിച്ചത്. 
കുഞ്ഞിന്റെ പൂര്‍ണസുരക്ഷയ്ക്കായി ലോക്കിങ് സംവിധാനവും  തൊട്ടിലിലുണ്ട്. ഫോര്‍ ബാര്‍ മെക്കാനിസം അടിസ്ഥാനമാക്കിയാണ് മോട്ടോറുകള്‍ ചലിപ്പിക്കുന്നത്.

ചലനത്തിനു പുറമെ കുഞ്ഞ് മൂത്രമൊഴിച്ചാല്‍ തൊട്ടിലിന്റെ പുറത്തുള്ള ലൈറ്റ് സെന്‍സര്‍ പ്രകാശിപ്പിച്ച് അമ്മയെയും വീട്ടുകാരെയും അറിയിക്കാനും  സംവിധാനമൊരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളായ കെ.കെ. അരുണ്‍, കെ.എ. അക്ഷയ്കുമാര്‍, ഐ.എസ്. അക്ഷയ്, പി.ആര്‍. ബബീഷ്, അക്ഷയ് ശിവാനന്ദ് എന്നിവരാണ് യന്ത്രത്തൊട്ടില്‍ വികസിപ്പിച്ചെടുത്തത്. അസിസ്റ്റന്റ്  പ്രൊഫസര്‍ എ.ബി. പ്രശാന്ത് ആണ് പ്രൊജക്റ്റ് ഗൈഡ്. 
 മെക്കാനിക്കല്‍ വിഭാഗം മേധാവി ഡോ. എന്‍. രാമചന്ദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ അരുണ്‍ ലോഹിതാക്ഷന്‍ എന്നിവര്‍ പിന്തുണ നല്‍കി. 
നാലാമത് ഇന്ത്യന്‍  സൊസൈറ്റി ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍  ദേശീയ  സമ്മേളനത്തിലെ പ്രോജക്റ്റ് എക്സിബിഷനില്‍ ആട്ടുതൊട്ടില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 

തൊട്ടില്‍  വിപണിയിലെത്തിക്കാന്‍ ചെലവ് 7000 മുതല്‍ 10,000 രൂപ വരെയാണ് വിദ്യാര്‍ഥികള്‍ പ്രതീക്ഷിക്കുന്നത്. ആസ്പത്രികളിലും ഫലപ്രദമായി ഇവ ഉപയോഗിക്കാന്‍ കഴിയും. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍  കോളജിലെ  ശിശുരോഗ വിഭാഗവുമായി ആലോചിച്ച് കൂടുതല്‍  മാറ്റങ്ങള്‍ തൊട്ടിലില്‍ കൊണ്ടുവരുമെന്ന് ഡോ. എന്‍. രാമചന്ദ്രന്‍ പറയുന്നു.