തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ മാനവവിഭവശേഷി വകുപ്പിന്റെ സ്വച്ഛ്ഭാരത് സമ്മര്‍ ഇന്റേണ്‍ഷിപ്പ് പദ്ധതിയില്‍ 2018-ല്‍ യൂണിവേഴ്സിറ്റി, സംസ്ഥാന തലങ്ങളില്‍ യൂണിവേഴ്സിറ്റി കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരം.

മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ നിഥിന്‍ എം.എം., ഇഷാന്‍ എം., അമല്‍ ചന്ദ്ര സി., അല്‍ഫീന ജാഫര്‍, ഐശ്വര്യാ ജോസഫ്, കാര്‍ത്തികേയന്‍ ആര്‍., രക്ഷിത്, വിഷ്ണു മഹേഷ്, റിന്‍ഷ പി. എന്നിവരാണ് സമ്മാനാര്‍ഹരായത്.

സംസ്ഥാനതലത്തില്‍ 50,000 രൂപയും യൂണിവേഴ്സിറ്റി തലത്തില്‍ 30,000 രൂപയും പ്രശസ്തിപത്രവും അക്കാദമിക് തലത്തില്‍ 2 ക്രെഡിറ്റ് പോയിന്റ് എന്നിവയാണ് അവാര്‍ഡുകള്‍.

നോഡല്‍ ഓഫീസറായ ഡോ. സജീബ് ഖാന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ നൂറു മണിക്കൂറിലധികം തിരുവനന്തപുരത്തിന്റെ ഗ്രാമീണമേഖലകളില്‍ പ്രവര്‍ത്തിച്ചത്.

Content Highlights: Award, university college students