ഠനത്തോടൊപ്പം കലയ്ക്കും ഇടം കണ്ടെത്തുകയാണ് കൊല്ലം കരിക്കോട് ടി.കെ.എം. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്.

വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ സര്‍ഗസൃഷ്ടികള്‍ പതിക്കാനുള്ള ഇടമാണ് ഇത്. ചിത്രങ്ങള്‍, കാര്‍ട്ടൂണുകള്‍, കഥ, കവിത അങ്ങനെ സര്‍ഗാത്മകമായ എന്തും ഇവിടെ പ്രദര്‍ശിപ്പിക്കാം.

ആര്‍ട്ട് ഏരിയ എന്ന് പേരു നല്‍കിയിരിക്കുന്ന ഈ ആര്‍ട്ട് പോയിന്റിന്റെ ഉദ്ഘാടനം എം. മുകേഷ് എം.എല്‍.എ.യാണ് നിര്‍വഹിച്ചത്. 

മൂന്നാം വര്‍ഷ ബോട്ടണി വിദ്യാര്‍ഥി ശ്രീവിന്ദ്‌നാഥ് വരച്ച തന്റെ തന്നെ ചിത്രം ആര്‍ട്ട് ഏരിയയില്‍ പതിച്ചുകൊണ്ടാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചത്.

സര്‍ഗാത്മകതയെ തളച്ചിടാന്‍ ശ്രമങ്ങള്‍ നടക്കുന്ന കാലത്ത് യുവാക്കളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കലാലയങ്ങള്‍ക്ക് നവജീവന്‍ പകരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

കോളേജ് മാഗസിന്‍ 'മഴമരം പറഞ്ഞത്' കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഹാഷിമുദ്ദീന് നല്‍കിക്കൊണ്ട് എം.എല്‍.എ. പ്രകാശനം നിര്‍വഹിച്ചു.

വിദ്യാര്‍ഥികളായ ആകാശ് ബി.അശോക്, രമ്യ എസ്.ആര്‍., എലിസബത്ത് ജോസഫ്, ബിന്‍സി തോമസ് തുടങ്ങിയവരുടെ ശ്രമഫലമാണ് ടി.കെ.എമ്മിന്റെ ആര്‍ട്ട് ഏരിയ.