കോളേജില്‍ നിന്ന് കൂട്ടുകാരുമൊത്തുള്ള അവസാനത്തെ യാത്ര. ഇത്തവണ നമ്മള്‍ മാല്‍ഗുഡിയിലേക്കാണ്. അതെവിടെയാണ്? അവിടെ എന്തോന്നാ കാണാന്‍ ഉള്ളേ..? അങ്ങനെ ഒരു സ്ഥലം ഉണ്ടോ എന്ന് ചോദിച്ചവരോട് 'അഗുംബെ' എന്ന് പറഞ്ഞു. ആര്‍. കെ. നാരായണന്റെ മാല്‍ഗുഡിയെന്ന സാങ്കല്പിക ഭൂമികയെ യാഥാര്‍ഥ്യമാക്കിയ സ്ഥലം. 

rithwik
ഋത്വിക് വാര്യര്‍

'മാല്‍ഗുഡി ഡേയ്‌സി'ലെ സ്വാമിയും കൂട്ടുകാരും കടക്കാരന്‍ സോമുവും ആ തെരുവും  ഇവിടെ എവിടൊക്കെയോ ജീവിക്കുന്നുണ്ടണ്ടാകണം. തൃക്കരിപ്പൂരില്‍ നിന്ന് രാവിലെ ഏഴ് ബൈക്കുകളിലായി യാത്ര പുറപ്പെട്ട ഞങ്ങള്‍ വൈകുന്നേരത്തോടെ അഗുംബെയിലെത്തി. വരുന്ന വഴി സണ്‍സെറ്റ് പോയിന്റ് കണ്ടു. ഇതുവരെ കണ്ടതൊന്നും വ്യൂ പോയിന്റുകള്‍ അല്ല എന്ന് തോന്നിപ്പോയി. മേഘമാലകള്‍ക്ക് മുകളില്‍ നില്‍ക്കുന്ന ഒരനുഭവം. ഇരുട്ടിയ ശേഷം ചുരംതാണ്ടി അഗുംബെയിലെത്തി. 

അഗുംബെ ഒരു ചെറിയ അങ്ങാടിയാണ്. ഒന്നുരണ്ടു കടകള്‍, ഒരു ചെറിയ ബസ്സ്റ്റാന്റ്, അതിനടുത്ത് ഒരു നല്ല ഹോട്ടല്‍. ഇവിടെ താമസ സൗകര്യം കുറവാണ്. ഒന്നുകില്‍ മല്ലൈ ലോഡ്ജ്, അല്ലെങ്കില്‍ ഡോഡാമനെ. ഡോഡാമനെ പ്രസിദ്ധമായ പഴയ വലിയ വീടാണ്. മാല്‍ഗുഡി ഡേയ്‌സ് ചിത്രീകരിച്ച വീട് അഥവാ കസ്തൂരി അക്കയുടെ ഹോംസ്റ്റേ. അഗുംബെയില്‍ ബി.എസ്.എന്‍.എല്ലിനു മാത്രമേ കവറേജ് ഉള്ളൂ. അതുകൊണ്ടെണ്ടന്താ മൊബൈല്‍ അവയവം പോലെ കൊണ്ടുനടന്ന പലരെയും അതില്ലാതെ കാണാന്‍ സാധിച്ചു. 

malgudy

രാത്രി താജുദ്ദീന്‍ ഇക്കയുടെ താജ് ഹോട്ടലില്‍ നിന്ന് രസികന്‍ ഖുഷ്‌ക അകത്താക്കി. ഇക്ക മലയാളിയാണ്. ബിരി യാണിയുടെ ഒരു വകഭേദമാണ് ഖുഷ്‌ക. ഭക്ഷണ ശേഷം നൂല്‍മഴ ആസ്വദിച്ച് ആദ്യദിവസത്തെ തമാശകളും അബദ്ധങ്ങളും ഒപ്പം കുറച്ച് ഫൈനല്‍ ഇയര്‍ വിശേഷങ്ങളും പങ്കുവെച്ച് റൂമിലേക്ക് നടന്നു.

പിറ്റേന്ന് നേരത്തെ എണീറ്റ് കുന്ദാദ്രി മലയിലേക്കു വെച്ചു പിടിച്ചു. ജൈനമത ആചാര്യന്‍ കുന്ദകുന്ദ മുനി വസിച്ചിരുന്ന സ്ഥലമായതുകൊണ്ടണ്ടാണ് കുന്ദാദ്രി എന്ന പേര് വന്നത്. അഗു ംബെയില്‍ നിന്ന് ഏകദേശം 18 കിലോമീറ്റര്‍ ഉണ്ട് കുന്ദാദ്രി മലയിലേക്ക്. 17-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഒരു ജൈന ക്ഷേത്രം ഉണ്ടണ്ടവിടെ. അടിവാരത്തെ പ്രവേശന കവാടം കഴിഞ്ഞതോടെ വഴിയുടെ വീതി കുറഞ്ഞു. ഒറ്റവരിപ്പാത, ഹെയര്‍പിന്‍ വളവുകള്‍, കോടമഞ്ഞ് പുതച്ച വഴികള്‍. മുകളിലേക്ക് പോ കുന്തോറും തണുപ്പ് കൂടിക്കൂടി വന്നു. 

malgudy

ഹെയര്‍പിന്‍ വളവുകള്‍ താണ്ടണ്ടി ഞങ്ങള്‍ മുകളിലെത്തി. തൊട്ടടുത്ത് നില്‍ക്കുന്നവരെപോ ലും കാണാന്‍ കഴിയാത്ത വിധത്തില്‍ കോടമഞ്ഞ് നിറഞ്ഞു. ക്ഷേത്രത്തില്‍ ആരുംതന്നെയില്ല. ചെറിയ ക്ഷേത്രമാണ്. തീര്‍ഥങ്കരന്‍ (ജിനന്‍) ആണ് ഇവിടുത്തെ പ്രതിഷ്ഠ. ചെറുതായി മഴ പെയ്യാന്‍ തുടങ്ങിയപ്പോള്‍ പശ്ചാത്തലം കൂടുതല്‍ റൊമാന്റിക് ആയി. കുറച്ചധികം നേരം അവിടെ ചെലവഴിച്ചു. വിശപ്പ് റൊമാന്റിക് മൂഡിനെ മെല്ലെ ഓവര്‍ ടേക്ക് ചെയ്തു തുടങ്ങിയപ്പോഴാണ് ഓരോരുത്തരായി 'ന്നാ ഇറങ്ങല്ലേ' എന്ന് പറഞ്ഞു തുടങ്ങിയത്. 

അടുത്തതായി ജോഗിഗുണ്ടി വെള്ളച്ചാട്ടവും ബര്‍ക്കാന വെള്ളച്ചാട്ടവുമാണ് ഞങ്ങളുടെ ലിസ്റ്റില്‍ ഉള്ളത്. ബര്‍ക്കാനയിലേക്ക് പോകുന്ന വഴിയിലാണ് ജോഗിഗുണ്ടിയും. ജോഗിഗുണ്ടി കാണാന്‍ അല്പം നടക്കണം. ടിക്കറ്റ് എടുക്കണം. ഒരു ബൈക്കിന് 20 രൂപ. ഒരാള്‍ക്ക് അഞ്ച് രൂപ. 'ലില്ലി താ ടിക്കറ്റു താ ഹള്ളി.' (ഇവിടുത്തെ ടിക്കറ്റ് തന്നെ മതി ബര്‍ക്കാന സന്ദര്‍ശിക്കാനും). ടിക്കറ്റ് തരുന്നതിനിടെ പു ള്ളി കന്നടയില്‍ പറഞ്ഞു. അമ്പലങ്ങളില്‍ ഒക്കെ കാണുന്നതുപോലെയുള്ള നീളന്‍ കരിങ്കല്ലുകള്‍ പാകിയ വഴിയാണ്. നടത്തം തുടര്‍ന്നു. കല്ലിട്ട വഴി കഴിഞ്ഞു. ഇലകള്‍ മൂടിയ വഴിയായി. എല്ലാവരും പരസ്പരം ഒന്നു നോക്കി. വഴി തെറ്റിയോ..! 
 

malgudy

ഒരു ഊഹം വെച്ചു നടന്നു. കുറച്ച് നടന്നപ്പോഴേക്കും വെള്ളത്തിന്റെ ശബ്ദം കേട്ടുതുടങ്ങി. സമാധാനം. കമ്പും ചെടികളും മാറ്റി വെള്ളച്ചാട്ടത്തിന്റെ താഴെ എത്തി. നമ്മുടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ അത്രയൊന്നുമില്ല. എങ്കിലും നിരാശപ്പെടേണ്ടണ്ടി വരില്ല. നല്ല തണുത്ത വെള്ളം. അരുവിക്ക് ആഴവും ഒഴുക്കും കുറവാണ്. 

അധികം താമസിയാതെതന്നെ അവിടെ നി ന്ന് തിരിച്ചു. ബര്‍ക്കാനകൂടി കണ്ടണ്ട് ഉച്ചയോടെ അഗുംബെ വിടണം. തിരിച്ച് ചെന്നപ്പോഴാണ് അറിഞ്ഞത്, ബര്‍ക്കാനയിലേക്ക് പോകുന്ന വഴി എവിടെയോ ആന ഇറങ്ങിയിട്ടുണ്ടണ്ടത്രെ. അങ്ങോട്ട് പോ കാന്‍ പറ്റില്ല. നിരാശയോടെ തിരിച്ച് റൂമിലെത്തി സാധനങ്ങള്‍ ഒക്കെ കെട്ടിപ്പെറുക്കി. ഒരു ദിവസം കൂടി അഗുംബെയില്‍ നിന്നാല്‍ കൊള്ളാമെന്നുണ്ട് എല്ലാവര്‍ക്കും. ലിസ്റ്റില്‍ സ്ഥലങ്ങള്‍ ഒരുപാടാണ്. കൈയില്‍ ദിവസങ്ങളുമില്ല. അതുകൊണ്ടായിരിക്കാം. ആരും ഒന്നും മിണ്ടിയില്ല. വീണ്ടും മഴ തുടങ്ങിയിരിക്കുന്നു. നൂല്‍മഴയും കൊണ്ടണ്ട് ഒരുപാട് കാഴ്ചകള്‍ ബാക്കിവെച്ച് അഗുംബെ വിടുമ്പോള്‍ മനസ്സ് പറഞ്ഞുകൊണ്ടണ്ടിരുന്നു. നീ അഗുംബെയുമായി പ്രണയത്തിലായിരിക്കുന്നു.

കടപ്പാട്: ഗൃഹലക്ഷ്മി