പയോഗിക്കുന്നതിനെക്കാള്‍ അധികം ഉപേക്ഷിക്കുന്ന കമ്പോള സംസ്‌കാരത്തിന്റെ മലിനവസ്ത്രത്തില്‍ 'മഷി' തെറിപ്പിച്ച് വിദ്യാര്‍ഥികളുടെ കൊച്ചുസിനിമ. സ്‌കൂള്‍ കുട്ടികള്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പക്ഷേ തീരെ കുട്ടിക്കളിയല്ലാത്ത വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. 

തൃശ്ശൂര്‍ കേരളവര്‍മ കോളേജിലെ ബിരുദ വിദ്യാര്‍ഥിയും വണ്ടൂര്‍ സ്വദേശിയുമായ പി. ഹഫീസുള്‍ ഹഖാണ് 'മഷി' എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ചത്. ഏഴുമിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ചിത്രം.  

മഷിക്കുപ്പിയുടെ ബലത്തില്‍ വര്‍ഷങ്ങളോളം ഒരു പേന ഉപയോഗിച്ചിരുന്നതില്‍ നിന്നും ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന ബോള്‍പോയിന്റ് പേനകളിലേക്കുള്ള ദൂരം പരിസ്ഥിതിക്കും മനുഷ്യ ബന്ധങ്ങള്‍ക്കും ഉണ്ടാക്കുന്ന ആഘാതം ചിത്രം സരസമായി വിശദീകരിക്കുന്നു. 

സംഭാഷണങ്ങള്‍ ഒന്നുമില്ലാതെ പൂര്‍ണമായും പശ്ചാത്തല സംഗീതത്തോടെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കേരളവര്‍മയിലെ തന്നെ വിദ്യാര്‍ഥിനിയായ എസ്. ദിവ്യ രചിച്ച നാലുവരി കവിതയും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോളേജ് അധ്യാപികയായ പി.എച്ച്. സീനയാണ് ഈ ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്.