ന്‍ജിനീയറായി പുറത്തിറങ്ങുന്നത് ലക്ഷ്യം, എന്നാല്‍ 'അതുക്കും മേലേ' എന്തെങ്കിലും ചെയ്യേണ്ടേ? ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് ഇങ്ങനെ ചിന്തിച്ചത്.

ചിന്തയ്ക്ക് ഫലം കണ്ടു. സംഗീതത്തെ ഇഷ്ടപ്പെടുന്ന ചെറുപ്പക്കാര്‍ ചേര്‍ന്ന് തികച്ചും പ്രൊഫഷണലായി ഒരു ആല്‍ബമങ്ങ് ചെയ്തു. ആല്‍ബം കണ്ടവര്‍ നല്ല അഭിപ്രായം പറഞ്ഞപ്പോള്‍ ഉണ്ടായതാകട്ടെ റേങ്കോടെ പാസ്സായ സന്തോഷവും.

ജ്യോതി കോളേജിലെ അവസാന സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളാണ് ആല്‍ബത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍. 'കനവെ കലയാതെ' എന്ന തമിഴ് സംഗീത ആല്‍ബമാണ് ഇവര്‍ പുറത്തിറക്കിയത്. മലയാളം, തമിഴ് ആസ്വാദകരെ ഉദ്ദേശിച്ചാണ് തമിഴില്‍ സംരംഭം ആവിഷ്‌കരിച്ചത്.

campus

അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥി അബി ജോ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചെന്നൈയിലെ തമിഴ് പ്രൊഫസറായ മഗേശ്വരന്‍ വരികള്‍ രചിച്ചിരിക്കുന്നു. പാടിയതാകട്ടെ ഗായകനും സംഗീത സംവിധായകനുമായ സച്ചിന്‍ വാര്യരും. ആറു മിനിട്ടാണ് ആല്‍ബത്തിന്റെ സമയം. ഡീന്‍ ഷിഫാസും ആഷിത് വില്‍സണും സംവിധാനവും അബീ ജോ, ഡീന്‍ ഷിഫാസ് എന്നിവര്‍ ഛായാഗ്രഹണവും ആഷിത് വില്‍സണ്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു.  ലിയോണ്‍ പൗലോസ്, ശ്വേതാ രാജ്, ആകാശ് തോമസ്, വി.ആര്‍. നീതു കൃഷ്ണ, അല്‍ത്താഫ് തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ അഭിനേതാക്കളായെത്തി. ജ്യോതിയിലെ അധ്യാപകനായ ക്രിസ്റ്റി വാഴപ്പിള്ളിയും അഭിനേതാവായെത്തി.

ചെന്നൈയില്‍ ബിസിനസുകാരനായ നിധിന്‍ഷാ നിര്‍മിച്ച ആല്‍ബം പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക് 247 ആണ് പുറത്തിറക്കിയിരിക്കുന്നത്. ആല്‍ബം യൂ ട്യൂബില്‍ റിലീസ് ചെയ്തിട്ടുണ്ട്. തീവ്രാനുരാഗത്തിന്റെ അനുഭവമാണ് ആല്‍ബം നല്‍കുന്നത്. 'കനവെ കലയാതെ' മറ്റൊരാളുടെ സന്തോഷം നമ്മുടെ സ്വപ്നമാകുമ്പോള്‍ പ്രണയം സത്യമാകുന്നു എന്ന തിരിച്ചറിവാണ് പകരുന്നതെന്ന് അണിയറക്കാര്‍ പറയുന്നു.