ബിനാലെ

കോട്ടയം: ഉപയോഗശൂന്യമായ മൊബൈല്‍ ഫോണുകളില്‍നിന്നു ഉപഭോക്താവിന്റെ സ്വകാര്യതകള്‍ പ്രഗല്ഭനായ സാങ്കേതിക വിദഗ്ധന് തിരിച്ചെടുക്കാമെന്നത് സമൂഹത്തില്‍ വന്‍ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. അതുകൊണ്ട് തന്നെ മൊബൈൽ ഫോണുകൾക്ക് കേടുസംഭവിച്ചാൽ പോലും ശരിയാക്കാൻ ശ്രമിക്കാതെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാൽ  ഈ മൊബൈലുകള്‍ ഞങ്ങള്‍ എന്തു ചെയ്യണമെന്ന ചോദ്യമുയര്‍ത്തുകയാണ്  ഒരുകൂട്ടം വിദ്യാർത്ഥികൾ. 

'മൊബൈല്‍ കണക്ടിവിറ്റി ഗ്രേവിയാഡ്' എന്ന പേരില്‍ നടക്കുന്ന പ്രദര്‍ശന ഇനം ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു. 

ആനുകാലിക പ്രസക്തമായ പത്തിലധികം വിഷയങ്ങള്‍ കോര്‍ത്തിണക്കി സി.എം.എസ്. കോളേജിലെ ഇംഗ്ലീഷ് വിഭാഗമാണ് ബിനാലെ സംഘടിപ്പിച്ചിരിക്കുന്നത്. ഉപയോഗശൂന്യമായ മൊബൈല്‍ ഫോണുകള്‍ പെരുകിവരുന്ന സാഹചര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുക എന്നതാണ് ഇതിലൂടെ വിദ്യാര്‍ഥികള്‍ ലക്ഷ്യം വെയ്ക്കുന്നത്ഉപയോഗശൂന്യമായ മൊബൈല്‍ ഫോണുകളില്‍നിന്നു ഉപഭോക്താവിന്റെ സ്വകാര്യതകള്‍ പ്രഗല്ഭനായ സാങ്കേതിക വിദഗ്ധന് തിരിച്ചെടുക്കാമെന്നത് സമൂഹത്തില്‍ വന്‍ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്.

ഇക്കാരണത്താല്‍ തകരാറുകള്‍ പരിഹരിക്കാന്‍ പോലും മൊബൈലുകള്‍ നല്‍കാന്‍ ഭൂരിഭാഗം പേരും തയ്യാറാകുന്നില്ല. ഇതുമൂലം ഉപയോഗശൂന്യമായ മൊബൈല്‍ ഫോണുകളുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുവരികയാണ്. ഉപഭോക്താവിന്റെ സ്വകാര്യതകള്‍ തിരിച്ചെടുക്കാന്‍ കഴിയാത്തവിധം സമൂഹത്തിലെ പ്രധാന ഇലക്ട്രോണിക് പാഴ്വസ്തുവായ ഇത്തരം മൊബൈല്‍ ഫോണുകള്‍ നശിപ്പിക്കുന്നതിന് അധികൃതര്‍ പോംവഴി കണ്ടെത്തണമെന്നാണ് വിദ്യാര്‍ഥികള്‍ ഇതിലൂടെ ആവശ്യപ്പെടുന്നത്.

പ്രൊഫസര്‍ ജേയ്ക്കബ് ഈപ്പന്റെ ആശയം ആദ്യവര്‍ഷ ഇംഗ്ലീഷ് എം.എ. വിദ്യാര്‍ഥികളാണ് ദൃശ്യവത്കരിച്ചത്. മണ്ണില്‍ തീര്‍ത്ത ഇന്ത്യന്‍ ഭൂപടത്തില്‍ ഉപയോഗശൂന്യമായ മൊബൈലുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. ഇംഗ്ലീഷ് വിഭാഗത്തില്‍നിന്നുമാത്രം 55 ലധികം ഉപയോഗശൂന്യമായ മൊബൈലുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. അധ്യാപികയായ ബെറ്റി അല്‍സാ ജേയ്ക്കബ്്, വിദ്യാര്‍ഥിനിയായ സ്വാതിലക്ഷ്മി വിക്രം എന്നിവരാണ് ബിനാലെയുടെ പ്രധാന സംഘാടകര്‍.

Content Highlights: E Waste Management Students Biennale