മൃഗശാലയിലെ ജീവനക്കാരനെ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്നും രക്ഷിച്ചത് കടുവ. കേട്ടിട്ട് തമാശയെന്ന് തോന്നുന്നുണ്ടാവും. എന്നാല്‍ സംഗതി സത്യമാണ്. മെക്‌സിക്കോ സിറ്റിയിലെ ഒരു മൃഗശാലയിലാണ് സംഭവം. എഡ്വാഡോ സെറിയോ എന്നയാള്‍ക്കാണ് ഒരു കടുവയുടെ 'സമയോചിതമായ ഇടപെടലിലൂടെ' ജീവന്‍ ലഭിച്ചത്.

മൃഗശാലയില്‍ ധര്‍മ എന്ന് പേരുള്ള പുലിയാണ് എഡ്വാഡോയെ ആക്രമിക്കാന്‍ മുതിര്‍ന്നത്. മൃഗശാലയിലെ വെള്ള സിംഹങ്ങളെ പരിപാലിക്കുന്ന തിരക്കിലായിരുന്നു എഡ്വാഡോ. ഈ സമയം പിന്നിലൂടെ ഒരാക്രമണം വരുന്ന വിവരം അദ്ദേഹം അറിഞ്ഞിരുന്നില്ല. എന്നാല്‍ ധര്‍മ ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ട അസ്ത്‌ലാന്‍ എന്ന കടുവ പുലിയുടെ നേരെ ചാടുകയായിരുന്നു.

പക്ഷേ ഇതിനെ മറികടന്ന് ധര്‍മ എഡ്വാഡോയ്ക്കടുത്തെത്തിയെങ്കിലും അസ്ത്‌ലാന്‍ പിന്നാലെയെത്തി ഒരു അത്യാഹിതം നടക്കുന്നത് ഒഴിവാക്കി. നിരവധി പേരാണ് ഈ വീഡിയോ ഇതിനോടകം കണ്ടത്.