സിന്ധുവിനൊപ്പം ബാഡ്മിന്റന്‍ കളിക്കുന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. 

ബാറ്റില്‍ കോര്‍ക്ക് കൊള്ളിക്കാന്‍ പെടാപ്പാടു പെടുന്ന മുഖ്യമന്ത്രിയെ സഹായിക്കാന്‍ സിന്ധുവും കഷ്ടപ്പെടുന്നത് വീഡിയോയില്‍ കാണാം. ഇതൊക്കെ വച്ചു നോക്കുമ്പോള്‍ ഒളിമ്പിക്‌സ് ഒക്കെ ചെറുത് എന്നാവും സിന്ധു പറഞ്ഞിരിക്കുക എന്നാണ് സോഷ്യല്‍ മീഡിയാ സംസാരം. 

അതേസമയം, സിന്ധുവിനൊപ്പം സ്റ്റേജില്‍ ബാഡ്മിന്റന്‍ കളിക്കാന്‍ തയ്യാറായ മുഖ്യമന്ത്രിയുടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കണ്ടുപഠിക്കേണ്ടതാണെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം.