ഫിറ്റ്‌നസ് ശരിയാക്കാം എന്നൊക്കെ പറഞ്ഞ് പലതരം പരിപാടികള്‍ നമ്മള്‍ ടി.വിയില്‍ കണ്ടിട്ടുണ്ട്. അവതാരകരുടെ ഭാഷയും ചേഷ്ടകളുമെല്ലാം പലര്‍ക്കും അത്ര കണ്ടങ്ങ് ഇഷ്ടപ്പെടാറില്ല. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ വെറുപ്പീര് തന്നെ.

കാണാന്‍ ഒരു കൗതുകമൊക്കെയുണ്ടാവുമെങ്കിലും ഇതില്‍ പറയുന്ന വസ്തുക്കള്‍ ശരിക്കും നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഉപകരിക്കുന്നുണ്ടോ? ഉത്തരം ആലോചിച്ച് ബുദ്ധിമുട്ടുന്നതിന് മുമ്പ് ഈ വീഡിയോ ഒന്ന് കാണണം. ഫിറ്റ്‌നസ് പരിപാടികളെ കണക്കിന് പരിഹസിക്കുകയാണ് ഒരു കൊച്ചുമിടുക്കി. അതും മലയാളി. വെറും ഒരു ഓല മടല്‍ ഉപയോഗിച്ച് എങ്ങനെ ഫിറ്റ്‌നസ് വര്‍ധിപ്പിക്കാം എന്നാണ് ഈ പെണ്‍കുട്ടി പറയുന്നത്. 

വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.