പൊതുവേ പണിമുടക്കുകള്‍ ആഘോഷമാക്കുന്ന മലയാളികള്‍ ഇക്കഴിഞ്ഞ ദേശീയ പണിമുടക്കും സകുടുംബം ആഘോഷിച്ചു. 

അതേസമയം, പണിമുടക്കില്‍ സ്തംഭിച്ചു പോയ ബാംഗ്ലൂര്‍ പട്ടണത്തിന്റെ കാഴ്ച പങ്കുവച്ച റോഷന്‍ രവീന്ദ്രനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. 9000 ല്‍ അധികം ലൈക്കുകളും 2890 ല്‍ അധികം ഷെയറുകളുമാണ് റോഷന്റെ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. 

വേണ്ടതിനും വേണ്ടാത്തതിനും ഹര്‍ത്താലും പണിമുടക്കും നടത്തി ആഘോഷിക്കുന്ന മലയാളികളെ വളരെ സിമ്പിളായി എന്നാല്‍ പവര്‍ഫുള്‍ ആയി പരിഹസിച്ചിരിക്കുകയാണ് റോഷന്‍ തന്റെ പോസ്റ്റിലൂടെ.