മിഷിഗണ്‍: ഒറ്റനോട്ടത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി ക്ലോസറ്റിന് മുകളില്‍ കയറി നില്‍ക്കുന്ന ചിത്രം. ചിത്രം പോസ്റ്റ് ചെയ്തതാകട്ടെ കുട്ടിയുടെ അമ്മയും. എന്തായിരിക്കും അതിന് കാരണം? എന്നാല്‍ ഒരു കാര്യമറിഞ്ഞോളൂ. ഈ ചിത്രമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.

സ്‌റ്റേസി വേമാന്‍ ഫീലി എന്ന അമ്മയാണ് മകള്‍ ക്ലോസറ്റിന് മുകളില്‍ കയറി നില്‍ക്കുന്ന ചിത്രമെടുത്തത്. മകളുടെ ചെയ്തി അവര്‍ ഭര്‍ത്താവിനെ കാണിച്ചേക്കാം എന്ന് കരുതിയാണവര്‍ അങ്ങനെ ചെയ്തത്. പക്ഷേ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോള്‍ ആ കൊച്ചു പെണ്‍കുട്ടി പറഞ്ഞ മറുപടി സ്റ്റേസിയെ ശരിക്കും ഞെട്ടിച്ചു. തോക്കുമായി സ്‌കൂളില്‍ വന്നാല്‍ എന്ത് ചെയ്യണമെന്ന് നഴ്‌സറിയില്‍ പഠിപ്പിച്ചത് വീട്ടില്‍ പരിശീലിക്കുകയായിരുന്നത്രേ കുഞ്ഞുമകള്‍.

രാഷ്ട്രീയക്കാരോട് കണ്ണ് തുറന്ന് നോക്കണമെന്നും ഈ അമ്മ ആവശ്യപ്പെടുന്നുണ്ട്. ജൂണ്‍ പതിനാറിനിട്ട പോസ്റ്റ് ഇതുവരെ 53,000 പേര്‍ കണ്ടുകഴിഞ്ഞു. നാല്‍പ്പത്തൊന്നായിരത്തോളം പേര്‍ ഷെയറും ആറായിരത്തിലേറെ പേര്‍ കമന്റും ചെയ്തിട്ടുണ്ട്.