യാത്രകളില്‍ എത്രയോ ഭിക്ഷാടകരെ കാണുന്നവരാണ് നമ്മള്‍. എന്തെങ്കിലും തരണേ എന്ന് ദയനീയ ഭാവത്തോടെ ചോദിക്കുന്നവര്‍. നമ്മളില്‍ പലരും  അവരെ ഉള്ളത് കൊടുത്ത് സഹായിക്കുകയും ചെയ്യും. ഒന്നും കൊടുക്കാന്‍ ഉദ്ദേശമില്ലെങ്കിലും തരില്ല എന്നു പറയാന്‍ നമുക്ക് കുറച്ചിലാണ്. അതുകൊണ്ടു തന്നെ ചില്ലറയില്ല എന്ന മറുപടിയില്‍ കാര്യ ഒതുക്കുന്നവരാകും കൂടുതലും... എന്നാല്‍ ആ കാലമൊക്കെ അങ്ങ് പോയെന്നാണ് യൂട്യൂബില്‍ പ്രചരിക്കുന്ന ഒരു വീഡിയോ പറയുന്നത്. ഭിക്ഷാടനത്തിനായി കാര്‍ഡ് സൈ്വപ്പിങ് മെഷീനുമായാണ് പോലും ഇപ്പോള്‍ ഭിക്ഷാടകര്‍ ഇറങ്ങിയിരിക്കുന്നത്. 

വീഡിയോയിലെ ദൃശ്യങ്ങളിങ്ങനെ... മുഷിഞ്ഞ വേഷധാരിയായ ഒരു ഭിക്ഷാടകന്‍ റോഡിലെ സിഗ്നല്‍ കാത്തു കിടക്കുന്ന കാറിനടുത്തേക്ക് വന്ന് ഭിക്ഷയാചിക്കുന്നു. എന്നാല്‍ കയ്യില്‍ ചില്ലറയില്ലെന്നു പറയുന്ന യുവതിയോട്. ചില്ലറ താന്‍ തരമാമെന്ന് ഭിക്ഷക്കാരന്‍ പറയുന്നു. എന്നാല്‍ തന്റെ കൈയില്‍ പണമായി ഒന്നുമില്ലെന്നും കാര്‍ഡ് മാത്രമാണുള്ളതെന്നും പറയുന്ന യുവതിയോടും സംഘത്തോടും കാര്‍ഡ് സൈ്വപ്പിംഗ് മെഷീന്‍ കൈയിലുണ്ടെന്ന് ഭിക്ഷക്കാരന്‍ പറയുന്നു. തന്നെ തമാശയാക്കിയതാണെന്ന മട്ടില്‍ മെഷീന്‍ ആവശ്യപ്പെടുന്ന യുവതിയുടെ മുന്നിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ കാര്‍ഡ് സൈ്വപ്പിങ് മെഷീന്‍ ഉയര്‍ത്തിക്കാണിച്ച് പണം ആവശ്യപ്പെടുന്നു. ഇത്രയുമാണ് ദൃശ്യത്തിലുള്ളത് ഇത് എവിടെയാണ് സംഭവിച്ചതെന്നോ അതിന്റെ വിശ്വസ്യതയോ ഒന്നും വ്യക്തമല്ല. കഴിഞ്ഞ വര്‍ഷമാണ് യുട്യൂബില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടതെങ്കിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് ഈ വീഡിയോ..