മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് മമ്മൂട്ടി ഇട്ട കമന്റ് വൈറലാവുന്നു. കോഴിക്കോട് നടന്ന മോഹനം 2016ല്‍ പങ്കെടുത്ത ശേഷം മോഹന്‍ലാലിട്ട കുറിപ്പിനാണ് മമ്മൂട്ടി കമന്റ് ചെയ്തത്. 

വെരി സ്വീറ്റ് ഓഫ് യു ലാല്‍. ദ ഫീലിങ്‌സ് ആര്‍ ആള്‍വേയ്‌സ് മ്യൂച്വല്‍ എന്നാണ് മമ്മൂട്ടി മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കമന്റിട്ടത്.

പ്രണാമം എന്ന വാക്ക് മാത്രമാണ് ഇപ്പോള്‍ മനസില്‍ നിന്നും വരുന്നത് എന്ന് തുടങ്ങുന്ന കുറിപ്പ് കഴിഞ്ഞദിവസം മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കിലിട്ടിരുന്നു. പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഈ യാത്രയില്‍ എന്നെ സഹായിച്ച നിരവധി പേരുണ്ട്. ആ യാത്രയിലുടനീളം എന്നോടൊപ്പമുണ്ടായിരുന്ന ഒരാളോട് പ്രത്യേകം നന്ദിയുണ്ട്. അദ്ദേഹമാണ് എനിക്ക് ഈ വേദിയില്‍ ഉപഹാരം നല്‍കിയത്. അത് മമ്മൂക്കയാണ് എന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇത് വൈറലായിരുന്നു.

ഇതിന് മമ്മൂട്ടിയുടെ മറുപടി കൂടി വന്നതോടെ ഇരുവരുടേയും ആരാധകര്‍ ആഘോഷത്തിമിര്‍പ്പിലായി.