കൊച്ചുകുട്ടികള്‍ എന്തുചെയ്താലും അതൊരു കൗതുകമാണ്. മുതിര്‍ന്നവര്‍ ചെയ്യുന്ന കാര്യങ്ങളാണവയെങ്കില്‍ പിന്നെ പറയുകയും വേണ്ട. 

പുഷ് അപ് ചെയ്യുന്ന രണ്ടര വയസ്സുകാരിയെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. നാല് ഗ്ലാസുകള്‍ കമിഴ്ത്തിവച്ച് അതിന് മുകളില്‍ കയറിയാണ് ആളുടെ പ്രകടനം. ഫ്രിഡ്ജിന് മുകളില്‍ കയറി താഴേക്ക് ചാടുന്നതും ചുവരില്‍ പറ്റിപ്പിടിച്ച് കയറുന്നതുമെല്ലാം ശ്വാസമടക്കിയല്ലാതെ കാണാനാവില്ല.

വീഡിയോ ഇതുവരെ ഒരു ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു.

വീഡിയോ: Arat.gym