വെള്ളിത്തിരയിലെ താരങ്ങളോടുള്ള ആരാധന പലതരത്തിലാണ്. ഓരോരുത്തരും ഇഷ്ടപ്പെട്ട നടനോടുള്ള ആരാധന ഏത് വിധത്തിലാണ് പ്രകടിപ്പിക്കുകയെന്ന് പറയാന്‍ പറ്റില്ല. ഇഷ്ടനടന് എന്ത് ചെയ്യുന്നുവെന്ന് നോക്കി അതുപോലെയൊക്കെ ഒന്ന് ചെയ്തു നോക്കിയാലെന്താ എന്ന് വിചാരിക്കുന്നവരാണ് ഇക്കൂട്ടത്തില്‍ പലരും.
ഇവിടെ ഒരു കുഞ്ഞ് ആരാധകന് തന്റെ പ്രിയനടനായ സില്‍വസ്റ്റര്‍ സ്റ്റാലന്റെ 'റാംബോ' കണ്ട് ആവേശംകൊണ്ടിരിക്കുകയാണ്. സിനിമയിലെ നായകന് ചെയ്യുന്നതുപോലെയൊക്കെ ഈ കുട്ടി ആരാധകനും ചെയ്യണം. സ്റ്റാലന് സ്വന്തം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോ ആറുലക്ഷത്തിലേറെ പേരാണ് രണ്ടുദിവസം കൊണ്ട് കണ്ടത്.