'അയ്യോ... ഇങ്ങള് പോലീസായിരുന്നോ ഞാന്‍ വിചാരിച്ച് മനിച്ചന്‍മാരാന്ന് '  പണ്ടൊരിക്കല്‍ ബസ് കിട്ടാതെ വലഞ്ഞ ഒരു മലപ്പുറംകാരി മൂത്തുമ്മ പോലീസ് വാഹനത്തിന് കാണിച്ചതും വണ്ടി നിര്‍ത്തിയപ്പോള്‍ വാഹനത്തില്‍ പോലീസുകാരെ കണ്ട് ഇങ്ങനെ പറഞ്ഞതും വടക്കന്‍ കേരളത്തില്‍ ഇന്നും ഓടിക്കൊണ്ടിരിക്കുന്ന കഥയാണ്‌.

അതിവിടെ പറയാനുള്ള കാര്യമെന്തെന്നല്ലേ... കാര്യമുണ്ട്. പോലീസുകാര്‍ പച്ചമനുഷ്യന്‍മാര്‍ തന്നെയാണെന്നാണ് എ.എന്‍.ഐ ന്യൂസ് ഏജന്‍സി പുറത്തുവിട്ട ഒരു വീഡിയോ ദൃശ്യം പറയുന്നത്. രാജസ്ഥാനിലെ ജോദ്പൂരില്‍ നടന്ന ആഘോഷപരിപാടിയില്‍ എല്ലാം മറന്നു ഡാന്‍സ് ചെയ്യുകയാണ് വനിതാപോലീസടക്കമുള്ളവര്‍. അടിപൊളി ഗാനത്തിന് താളമിട്ട് ആദ്യം ഒരു ഓഫീസര്‍ തുടങ്ങിവച്ച ഡാന്‍സിന് പിന്തുണയായി ഔദ്യോഗിക വേഷത്തില്‍ തന്നെയാണ് നിരവധി പോലീസുകാര്‍ നൃത്തം ചവിട്ടിയത്.