യില്‍ തകര്‍ത്ത് കുറ്റവാളി രക്ഷപ്പെട്ടുവെന്നത് നമുക്ക് ഒരു സാധാരണ വാര്‍ത്തയായി താന്നിയേക്കാം. എന്നാല്‍ ഒരു അസാധാരണമായ ഒരു സംഭവം കേട്ടോളൂ... ജയില്‍ കാവല്‍ക്കാരനെ രക്ഷപ്പെടുത്താനായി ജയില്‍ പുള്ളികള്‍ സെല്ലുതകര്‍ത്തതാണ് ഇവിടെ വാര്‍ത്തയാകുന്നത്. ടെക്‌സാസില്‍ ഫോര്‍ട്ട് വര്‍ത്ത് സിറ്റിയിലുള്ള ജില്ലാ കോടതി ജയിലിലാണ് സംഭവം. 

ജയിലില്‍ ആകെ എട്ട് കുറ്റവാളികളായിരുന്നു ഉണ്ടായിരുന്നത്. ജയിലിനു മുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത് ഒരു ഗാര്‍ഡും. കുറ്റവാളികള്‍ തമാശയ്ക്ക് സെല്ല് തകര്‍ക്കണമെന്ന് സംസാരിക്കുന്നതിനിടയില്‍ കസേരയിലിരിക്കുകയായിരുന്ന ഗാര്‍ഡ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മറിഞ്ഞു വീഴുന്നു.  പിന്നീട് ജയില്‍പ്പുള്ളികള്‍ സഹായത്തിനായി വിളിച്ചുകൂവിയെങ്കിലും ആരും എത്താതായപ്പോള്‍ ജയില്‍പുള്ളികള്‍ സെല്ലുതകര്‍ത്ത് കാവല്‍ക്കാരന്റെ രക്ഷയ്‌ക്കെത്തുന്നു. 

സിനിമയിലെ രംഗങ്ങളെ വെല്ലുന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുയാണിപ്പോള്‍.  ജയില്‍പ്പുള്ളികള്‍ നല്‍കിയ പ്രാഥമിക ചികിത്സയ്ക്കു ശേഷം ഗാര്‍ഡിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായും ഗാര്‍ഡ് സുഖം പ്രാപിച്ചതായും അധികൃതര്‍ അറിയിച്ചു.