കാലുകൾ കൊണ്ട് റെക്കോർഡിലിടം നേടിയ പെൺകുട്ടിയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാവുന്നത്. ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ കാലുകൾക്ക് ഉടമ എന്ന റെക്കോഡിലാണ് പെൺകുട്ടി മുത്തമിട്ടിരിക്കുന്നത്. പതിനേഴുകാരിയായ മാകി കുറിൻ ആണ് കഥയിലെ താരം. 

ഏറ്റവും നീളമുള്ള കാലുകളുള്ള കൗമാരക്കാരി എന്ന റെക്കോഡ‍ും മാകിക്ക് തന്നെയാണ്. ​ഗിന്നസ് വേൾഡ് റെക്കോഡ്സിന്റെ ഔദ്യോ​ഗിക വെബ്സൈറ്റ് പ്രകാരം 135.267 സെന്റീമീറ്റർ നീളമാണ് മാകിയുടെ കാലുകൾക്കുള്ളത്. ആറടി പത്തിഞ്ചാണ് കക്ഷിയുടെ ഉയരം.

റഷ്യക്കാരിയായ എകറ്റെറിനാ ലിസിനയെ കടത്തിവെട്ടിയാണ് മാകി റെക്കോഡിലിടം നേടിയത്. 2017ലാണ് ലിസിനയെ ഏറ്റവും ഉയരമുള്ള പ്രൊഫഷണൽ മോഡൽ എന്ന റെക്കോഡ് നേടിയെടുത്തത്. ആറടിയും 8.77 ഇഞ്ചുമായിരുന്നു ലിസിനയുടെ ഉയരം. കാലുകളുടെ നീളമാകട്ടെ 132 സെന്റീമീറ്ററും. ഈ റെക്കോഡാണ് മാകി തിരുത്തിക്കുറിച്ചത്. 

സം​ഗതി മാകി ഉയരക്കാരിയാണെങ്കിലും അച്ഛനോ അമ്മയ്ക്കോ സഹോദരങ്ങൾക്കോ ഈ ഉയരം കിട്ടിയിട്ടില്ല. മാകിയുടെ മൊത്തെ ഉയരത്തിന്റെ അറുപതു ശതമാനത്തോളം കാലുകളുടെ നീളമാണെന്നാണ് വെബ്സൈറ്റിൽ പറയുന്നത്. ലോകമെമ്പാടുമുള്ള ഉയരമുള്ളവരെ പ്രചോദിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മാകി പറയുന്നു. 

സമൂഹമാധ്യമത്തിലും സജീവയായ മാകി 2018ലാണ് തന്റെ കാലുകളുടെ നീളത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. തന്റെ സൈസിനു യോജിച്ച ലെ​ഗിങ്സ് ലഭിക്കാതിരുന്നപ്പോഴാണ് ആദ്യമായി ഇത്തരമൊരു ടൈറ്റിലിനെക്കുറിച്ച് ചിന്തിക്കുന്നതും അതിനായി അപേക്ഷിക്കാൻ തീരുമാനിച്ചതും. 

Content Highlights: Texan teen breaks Guinness World Record for longest legs