പാകിസ്താൻ ചരിത്രത്തിലാദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചു. ഇതോടെ രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്ന ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ വനിതയാവുകയാണ് ലൈല അലി. 

ലൈല അലിയുടെ ലൈസന്‍സും തിരിച്ചറിയല്‍ കാര്‍ഡും മുഹമ്മദ് അലി എന്ന പേരിലായിരുന്നു. അതുകൊണ്ട് തന്നെ അനുഭവിച്ച പ്രശ്ന്ങ്ങൾ ചില്ലറയൊന്നുമല്ല. രാജ്യത്തിന്റെ തലസ്ഥാനത്ത് പോലും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കുറവല്ലെന്നും ഇസ്ലാലാമാബാദ് പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറലിനോട് ലൈല സംസാരിച്ചിരുന്നു.

കൂടാതെ പോലീസ് തങ്ങളെ നിരന്തരം വേട്ടയാടുന്നൂവെന്നും നിരവധി തവണ പോലീസ് കേസെടുക്കുകയും കുറ്റക്കാരിയാക്കുകയും ചെയ്തിരുന്നു. ഇതിന് മുൻപ് ഈ വിഷയങ്ങൾ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും പരിഹാരമുണ്ടായില്ലെന്നും ഇവർ ഐ ജി യോട് പറ‌ഞ്ഞു. 

ഇതോടൊപ്പം തനിക്ക് സ്വന്തമായൊരു കാര്‍ ഉണ്ടെന്നും എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ലൈസന്‍സ് ഇല്ലാതെയാണ് ഓടിക്കുന്നതെന്നും ഇന്‍സ്‌പെക്ടറിനോട് വ്യക്തമാക്കുകയായിരുന്നു. താന്‍ മാത്രമല്ല രാജ്യത്തെ മിക്ക ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരും ഇതേ പ്രശ്‌നം അനുഭവിക്കുകയാണെന്നും ലൈല ഐ ജി യെ അറിയിച്ചു. തുടര്‍ന്ന്ട്രാഫിക് പോലീസ് ഇൻ്‍സ്പെക്ടറോട് ഇവർക്ക് ലൈസൻസ് നൽകാൻ വേണ്ട നടപടി കൈക്കൊള്ളാൻ ആവശ്യപ്പെടുകയുമായിരുന്നു. 

കഴിഞ്ഞ മെയ് മാസത്തില്‍ പാക് പാര്‍ലമെന്റ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമം പാസാക്കിയിരുന്നു.നിലവില്‍ 500,000 ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരാണ് ഇപ്പോള്‍ പാകിസ്താനിലുള്ളത്.

Content Highlights: Laila Ali, First Pakistani Transgender Woman To Get A Driving Licence, Transgenders