പ്രായം വെറും നമ്പര്‍ മാത്രമാണെു തെളിയിച്ച് വാര്‍ധക്യത്തിലും ജീവിതം എന്നത്തേക്കാളും ആസ്വദിക്കുന്ന നിരവധി പേരെ കണ്ടിട്ടുണ്ട്. ജപ്പാന്‍ സ്വദേശിയായ ഹമാകോ മോറി എന്ന മുത്തശ്ശിയും അതിനൊരുദാഹരണമാണ്. തൊണ്ണൂറുകാരിയായ ഹമാകോ മുത്തശ്ശിക്ക് വീഡിയോ ഗെയിം വെറും കുട്ടിക്കളിയല്ല. ലോകത്തിലെ ഏറ്റവും പ്രായമേറിയ യൂട്യൂബ് ഗെയിമര്‍ എന്ന ബഹുമതിയോടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരിക്കുകയാണ് ഈ മുത്തശ്ശിയ

വീഡിയോ ഗെയിമെന്നാല്‍ ഹമാകോയ്ക്ക് ഹരമാണ്. ഹമാകോയുടെ വീഡിയോ ഗെയിം കണ്ട് ആരാധകരും ചില്ലറയല്ല, രണ്ടുലക്ഷത്തില്‍പ്പരം സബ്‌സ്‌ക്രൈബേഴ്‌സാണ് കക്ഷിയുടെ വീഡിയോ ഗെയിമിനായി കാത്തിരിക്കുന്നത്. മുപ്പത്തിയൊമ്പതു വര്‍ഷം മുമ്പ് തുടങ്ങിയതാണ് തനിക്ക് വീഡിയോ ഗെയിമിനോടുള്ള കമ്പമെന്നാണ് ഈ മുത്തശ്ശി പറയുന്നത്.

ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ ഗെയിമുകളിലേക്കുള്ള തീരുമാനം ശരിയായിരുന്നുവെന്നു തോന്നാറുണ്ട്. ഞാന്‍ ഈ ജീവിതം ഏറെ ആസ്വദിക്കുന്നു. ഗെയിം തുടങ്ങിയ സമയത്ത് താനത്ര മിടുക്കിയൊന്നുമല്ലായിരുന്നു. പരാജയപ്പെടുമ്പോള്‍ വിഷമം തോന്നും. പക്ഷേ വളരെ മനോഹരമായി ഗെയിം അവസാനിപ്പിക്കുമ്പോഴുള്ള ഒരു സന്തോഷമുണ്ട്- ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് പുറത്തുവിട്ട വീഡിയോയില്‍ മുത്തശ്ശി പറഞ്ഞ കാര്യങ്ങളാണിത്.

ദിവസത്തില്‍ ഏഴെട്ടു മണിക്കൂറോളം താന്‍ വീഡിയോ ഗെയിമിനു മുന്നിലിരിക്കുമെന്നാണ് മുത്തശ്ശി പറയുന്നത്. മുമ്പൊക്കെ ഇതിനേക്കാള്‍ കൂടുതല്‍ സമയം ഇരിക്കുമായിരുന്നത്രേ. മുതിര്‍ന്നവര്‍ ഗെയിമിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് വളരെ കുറവാണെന്നതും മുത്തശ്ശി.

ഹമാകോ മുത്തശ്ശിയുടെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. അവരുടെ കൊച്ചുമക്കളാവാന്‍ കഴിഞ്ഞിരുെന്നങ്കില്‍, എപ്പോഴും അവര്‍ക്കൊപ്പം ഗെയിം കളിക്കാമായിരുന്നുവെന്നും കൊച്ചുമക്കള്‍ ഗെയിമിനു മുന്നിലിരിക്കുമ്പോള്‍ വഴക്കുപറയാത്ത ഒരേയൊരു മുത്തശ്ശിയായിരിക്കും ഇതെന്നും വീട്ടിലേക്കു തിരികെയെത്തുമ്പോള്‍ വീഡിയോ ഗെയിമിനു മുന്നിലിരിക്കുന്ന മുത്തശ്ശിയെ കാണുന്നത് എന്ത് രസമായിരിക്കുമെന്നുമൊക്കെ പോകുന്നു കമന്റുകള്‍. 

ഒരു സിനിമ കാണുമ്പോലെയാണ് ഗെയിമിനു മുന്നിലിരുന്നാലൊണ് മുത്തശ്ശിയുടെ വാദം. തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ എഴുന്നേല്‍ക്കാനേ തോന്നില്ല. പണ്ടത്തെ ഗെയിമുകളുടെ നിരവധി സിഡി കളക്ഷനും മുത്തശ്ശിയുടെ പക്കലുണ്ട്.

Content Highlights: Japanese Grandmother awarded Guinness World Record for Oldest Video Game Streamer