"ഞാന്‍ ഇതുവരേയും അംഗവൈകല്യമുള്ള ഒരാളെ കണ്ടിട്ടില്ല, അത്തരത്തിലുള്ള ഒരു കുട്ടി എന്റെ ഉദരത്തില്‍ തന്നെ പിറന്നതില്‍ ഞാന്‍ ഏറെ അഭിമാനം കൊള്ളുന്നു"- അംഗവൈകല്യമുള്ള കുഞ്ഞുങ്ങള്‍ ഇല്ലാത്ത ഇനി ജനിച്ചാല്‍ തന്നെ അതിനെ കൊന്നുകളയുന്ന ഒരു സമൂഹത്തില്‍ ആ അമ്മക്ക് തന്റെ ഗര്‍ഭപാത്രത്തില്‍ പിറന്ന കുഞ്ഞിനോട് ഏറെ സ്‌നേഹമായിരുന്നു. തന്റെ മറ്റ് കുഞ്ഞുങ്ങളെക്കാള്‍. 

ആഫ്രിക്കന്‍ ഗ്രാമമായ റവാണ്ടയിലെ ഗോത്രവിഭാഗക്കാരിയാണ് ബിരസെയ്‌റ. തന്റെ നാലാമത്തെ കുഞ്ഞിന് അംഗവൈകല്യമാണെന്നറിഞ്ഞ സെയ്‌റയുടെ മുഖം സന്തോഷത്താല്‍ തുടിക്കുകയായിരുന്നു. അതിന് കാരണവുമുണ്ട്, അവരുടെ വിഭാഗത്തില്‍ അതുവരേയും അംഗവൈകല്യത്തോടെ ഒരു കുട്ടിയും ജനിച്ചിരുന്നില്ല. ഇനി അഥവാ ജനിച്ചാല്‍ തന്നെ ആ കുഞ്ഞിനെ കൊന്നുകളയുകയാണ് പതിവ്. 

image
Image Courtesy: Compassion.com

പക്ഷേ ആ അമ്മക്ക് തന്റെ പ്രസവത്തേയും ആ കുഞ്ഞിനേയും അവളുടെ വളര്‍ച്ചയേയും ഏറെ ആകാംക്ഷയോടെയാണ് കണ്ടത്. 

"ഞാന്‍ എന്റെ കുഞ്ഞിനെക്കണ്ടപ്പോള്‍ ആദ്യം ദൈവത്തിന് നന്ദിപറയുകയായിരുന്നു. കാരണം ഞാന്‍ ഇതുവരേയും  അംഗവൈകല്യമുള്ള ഒരു കുഞ്ഞിനെ കണ്ടിട്ടുണ്ടായിരുന്നില്ല. എന്റെ ഗര്‍ഭപാത്രത്തില്‍ നിന്ന് വന്ന ആ കുഞ്ഞിനെ വളരെയധികം സ്നേഹിച്ചും, എന്റെ ഉദരത്തില്‍ നിന്നുതന്നെ ഇങ്ങനെ ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ സന്തോഷിക്കുകയായിരുന്നു". ഗ്രെയിസിന്റെ അമ്മ ബെരാന്‍സിര പറയുന്നു. 

എന്നാല്‍ ഇരുകാലുകളും ഇടതുകൈയുമില്ലാതെ ജനിച്ച് ഗ്രെയിസ് കയകുവാ വിനെ കൊന്നുകളയാനാണ് ബന്ധുക്കളും നാട്ടുകാരുമടക്കം ആ അമ്മയോട് പറഞ്ഞത്. വൈകല്യത്തോടെ ജനിച്ച കുഞ്ഞ് വീടിന്റെ ഐശ്വര്യം തകര്‍ക്കുമെന്ന് പറഞ്ഞ് ഗ്രയിസിന് മുലയൂട്ടുന്നതിന് പോലും അവര്‍ സമ്മതിച്ചിരുന്നില്ല. ആ പിഞ്ച് കുഞ്ഞ് വിശന്നുമരിക്കട്ടേയെന്നായിരുന്നു അവര്‍ പറഞ്ഞത്. പക്ഷേ നാട്ടുകാരില്‍ നിന്നും വീട്ടുകാരില്‍ നിന്നും വധഭീഷണിയടക്കമുള്ള എതിര്‍പ്പുകളുണ്ടായിട്ടും അവര്‍ ആ കുഞ്ഞിനെ വളര്‍ത്താന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ ദിവസങ്ങള്‍ക്കം  സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്ന പിതാവ് ജോലിക്കിടെ കൊല്ലപ്പെട്ടു. 

ഗ്രയിസിന്റെ പിതാവും നഷ്ടമായതോടെ വീട്ടുകാരുടെ ഭാഗത്തുനിന്നുള്ള ഭീഷണി ശക്തമാകുകയായിരുന്നു. 

ഇനി തനിക്ക് തന്റെ അംഗവൈകല്യമുള്ള ആ കുഞ്ഞുമായി ആ നാട്ടില്‍ ജീവിക്കാന്‍ സാധിക്കില്ലെന്ന് മനസിലാക്കി തന്റെ നാല് മക്കളേയും കൂട്ടി അവിടെ നിന്നും നേരെ ഉഗാണ്ടയിലേക്ക് പോകുകയായിരുന്നു. 

ആ അമ്മയുടെ കരുതലില്‍ ഗ്രെയിസ് വളര്‍ന്നു. ഒപ്പം അവരുടെ കഥയറിഞ്ഞ അവിടുത്തെ ഗ്രാമത്തലവന്‍ അവര്‍ക്ക് വേണ്ട എല്ലാ സഹായവും ചെയ്തുകൊടുത്തു. 

ഗ്രെയിസിനിന്ന് അവളുടെ പ്രായത്തിലുള്ള മറ്റ് കുട്ടികളെപ്പോലെ എല്ലാം ചെയ്യാന്‍ സാധിക്കും. അങ്ങനെ ചെയ്യാന്‍ സാധിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസമാണ് ഗ്രയിസിനെ ഓരോ നിമിഷവും മുന്നോട്ട് നടത്തുന്നത്. 

"മിക്ക ആള്‍ക്കാരും കരുതുന്നത് എന്നെപ്പോലെ എന്തെങ്കിലും വൈകല്യങ്ങള്‍ ഉള്ളവര്‍ക്ക് ഈ ഭൂമിയില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിയാത്തവരും കഴിവില്ലാത്തവരാണെന്നുമാണ്. എന്നാല്‍ അത് തീര്‍ത്തും തെറ്റാണ് ഇരു കാലുകളും കൈകളുമുള്ള ഒരു സാധാരണ പെണ്‍കുട്ടി എന്തൊക്കെ ചെയ്യുമോ അതെല്ലാം എനിക്കും ചെയ്യാന്‍ സാധിക്കും. 

image
Image Courtsey: Compassion.com

എനിക്ക് ഭക്ഷണം ഉണ്ടാക്കാനും വീട് വൃത്തിയാക്കാനും എന്റെ വസ്ത്രങ്ങള്‍ കഴുകാനും എല്ലാത്തിനും കഴിയും. എന്റെ ആഗ്രഹം ഒരു മാധ്യമപ്രവര്‍ത്തകനാകണമെന്നും ഒരു റേഡിയോ പരിപാടി അവതരിപ്പിക്കണമെന്നുമാണ്. എനിക്ക് അതിന് സാധിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസവുമുണ്ട്. ദൈവം ഞങ്ങള്‍ക്ക് അംഗവൈകല്യം നല്‍കിയത് ഞങ്ങളെ മറ്റുള്ളവരെക്കാള്‍ അധികം സ്‌നേഹിക്കുന്നതുകൊണ്ടാണ്. 

അങ്ങനെ വൈകല്യമുള്ളവര്‍ എന്ന് വിളിക്കുന്നതു തന്നെ ഞങ്ങളോട് പ്രത്യേക സ്‌നേഹമുള്ള ദൈവം അത് ഞങ്ങളുടെ ജീവിതത്തില്‍ സ്വപ്‌നങ്ങള്‍ നേടിത്തരുന്നതിനുമാണ്."- ഗ്രെയിസ് പറയുന്നു. 

Content Courtesy: Compassion International 

Content highlights: Grace Lives Without Limits With the Courage of her Mother