മുരിക്കാശ്ശേരി: ജില്ലയില്‍ ബിവറേജ് കോര്‍പ്പറേഷന്റെ വിദേശമദ്യ വില്‍പനശാലയിലെ ആദ്യ വനിതാ ജീവനക്കാരി ചാര്‍ജെടുത്തു. മുരിക്കാശ്ശേരി പടമുഖം ഷോപ്പിലാണ് കൊച്ചുകരിമ്പന്‍ സ്വദേശി പാറേക്കുടിയില്‍ ബിന്റി ജോസഫ് ശനിയാഴ്ച ഷോപ്പ് അസിസ്റ്റന്റ് തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ചത്. ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകളില്‍ വനിതകള്‍ക്ക് നിയമനം നല്‍കില്ലെന്ന കോര്‍പ്പറേഷന്റെ നിലപാടിനെതിരേ ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചാണ് നിയമനം കരസ്ഥമാക്കിയത്.

കേരളത്തിലാദ്യമായി വനിതാ ജീവനക്കാരിയായി തൃശ്ശൂര്‍ ജില്ലയില്‍ ഷൈനി രാജിയാണ് ചാലക്കുടി ഔട്ട്ലെറ്റില്‍ ജോലിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് മറ്റ് ജില്ലകളിലും വനിതകള്‍ക്ക് നിയമനം ലഭിച്ചെങ്കിലും ഇടുക്കി ജില്ലയിലെ ഔട്ട്‌ലെറ്റുകളില്‍ വനിതാ ജീവനക്കാര്‍ ആരും എത്തിരുന്നില്ല. ഭര്‍ത്താവ് അഭിലാഷും രണ്ട് മക്കളുമൊത്താണ് ജോലിയില്‍ പ്രവേശിക്കുവാന്‍ ബിന്റി എത്തിയത്.

content highlight: first woman employee in beverages corporation idukki