ബെംഗളൂരു: പ്രതിരോധ ഗവേഷണസ്ഥാപനമായ ഡി.ആര്‍.ഡി.ഒ.യുടെ ആദ്യ വനിതാ ഡയറക്ടര്‍ ജനറലായി ജെ. മഞ്ജുളയെ നിയമിച്ചു. 
ഡി.ആര്‍.ഡി.ഒ.യിലെ മികച്ച ശാസ്ത്രജ്ഞരില്‍ ഒരാളായ മഞ്ജുള 2014 ജൂലായ് മുതല്‍ ഡിഫന്‍സ് ഏവിയോണിക്‌സ് റിസര്‍ച്ച് എസ്റ്റാബ്ലിഷ്‌മെന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു. ഹൈദരാബാദിലെ ഒസ്മാനിയ സര്‍വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയ മഞ്ജുള 1987ലാണ് ഡി.ആര്‍.ഡി.ഒ.യില്‍ ചേര്‍ന്നത്. ഹൈദരാബാദ് ഡിഫന്‍സ് ഇലക്‌ട്രോണിക്‌സ് റിസര്‍ച്ച് ലബോറട്ടറിയിലെ ഇന്റഗ്രേറ്റഡ് ഇലക്‌ട്രോണിക് വാര്‍ഫെയറില്‍ 26 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒട്ടേറെ യുദ്ധമുഖ സംവിധാനങ്ങള്‍ കര, വ്യോമ, നാവിക, അര്‍ധസൈനിക വിഭാഗങ്ങള്‍ക്കുവേണ്ടി വികസിപ്പിച്ചിട്ടുണ്ട്