ളര്‍ത്തുനായ്ക്കളുമായി ഇന്ത്യമുഴുവന്‍ കറങ്ങാന്‍ ഇറങ്ങിത്തിരിച്ച യുവതി, ദിവ്യയെ ഒറ്റവാചകത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. ഒരു യാത്രാപ്രേമിയാണ് ഡല്‍ഹിയിലെ ഈ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ്. ഭര്‍ത്താവിനൊപ്പം രാജ്യം മുഴുവന്‍ കറങ്ങാന്‍ ഇറങ്ങിത്തിരിച്ച ഈ യുവതി തന്റെ നായ്ക്കളേയും കൂടെക്കൂട്ടി. നായ്ക്കളുമൊത്തുള്ള ദിവ്യയുടെ യാത്രകളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. 

മൂന്ന് നായ്ക്കളാണ് വിദ്യക്ക് ഉണ്ടായിരുന്നത്. ഇപ്പോള്‍ രണ്ടെണ്ണം. ടൈഗ്രെസ്, പോണ്ടി എന്നിവരെ വഴിയരികില്‍ നിന്നാണ് ദിവ്യക്ക് ഇവരെ കിട്ടുന്നത്. ഓഫീസ് തുറന്നാല്‍ ഓഫീസനടുത്ത് ചുറ്റിപറ്റി നടക്കുന്ന ഇരുവരും ഓഫീസ് അടച്ചാല്‍ റോഡില്‍ ഇറങ്ങി നിന്ന് ഓഫീസ് തുറക്കുന്നത് വരെ കാത്തിരിക്കുമായിരുന്നത്രേ. അന്നവര്‍ക്ക് എട്ടും നാലും മാസമായിരുന്നു പ്രായം. ഇവരുടെ പെരുമാറ്റം ദിവ്യയുടെ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു. അങ്ങനെയാണ് ഇരുവരെയും കൂട്ടി ദിവ്യ വീട്ടിലെത്തുന്നത്. കഴിഞ്ഞ വര്‍ഷമാണ് പോണ്ടി മരിക്കുന്നത്. 

ദിവ്യയെയും ഭര്‍ത്താവിനെയും പോലത്തന്നെ യാത്രാപ്രേമികളാണ് നായ്ക്കളും. നായ്ക്കളുമൊത്തുള്ള ഊരുചുറ്റല്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ തന്നെ മാറ്റിയെന്നാണ് ദിവ്യ പറയുന്നത്. ദിവ്യയുടെ വാക്കുകളില്‍ പറയുകയാണെങ്കില്‍ 'ഇന്ത്യയെ വീണ്ടും കണ്ടെത്താന്‍ ഇവര്‍ സഹായിച്ചു.' 

ഇന്ത്യ മുഴുവന്‍ നായ്ക്കളുമായി യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടല്ലേ എന്ന് ചോദിച്ചാല്‍ അതിനുമുണ്ട് ദിവ്യയുടെ കൈയില്‍ മറുപടി. ഇന്ത്യ ഒരു വളര്‍ത്തുമൃഗ സൗഹാര്‍ദ രാജ്യമല്ല. എന്നാല്‍ തീര്‍ത്തും നിരാശാജനകമായ അനുഭവങ്ങളും ഇല്ല. 'ധാരാളം ആളുകള്‍ കാണും നമ്മളെ കളിയാക്കാനും നോക്കി ചിരിക്കാനും. പലപ്പോഴും ഒരു കാര്‍ പോലും ലഭിച്ചെന്നുവരില്ല. പലര്‍ക്കും നായകളുടെ രോമം സീറ്റില്‍ വീഴുന്നതിന്റെ ഭയമാണ്. എന്നാല്‍ ഞങ്ങളെ സഹായിക്കാനും സൗഹൃദം പങ്കിടാനുമായി എത്തിയവരും നിരവധിയാണ്.'

നായ്ക്കളുമൊത്തുള്ള വിദ്യയുടെ സഞ്ചാരം പലപ്പോഴും ട്രെയിനില്‍ ആണ്. ആദ്യയാത്ര തുടങ്ങുന്നത് വരെ ട്രെയിന്‍ യാത്രയെ വളരെ ഭീതിയോടെയാണ് അവര്‍ കണ്ടിരുന്നത്. എന്നാല്‍ ഡല്‍ഹിയില്‍ നിന്നും മഡഗോണിലേക്കുള്ള ആദ്യയാത്രയോടെ ആ ഭീതിയും ഇല്ലാതായി. ഇന്ത്യന്‍ റെയില്‍വേ വളരെ മികച്ച സഹകരണമാണ് നല്‍കുന്നതെന്നാണ് ദിവ്യയുടെ അഭിപ്രായം. 

നായ്ക്കള്‍ക്കും ട്രെയിന്‍ യാത്ര 'ക്ഷ' പിടിച്ച മട്ടാണത്രേ. യാത്രയില്‍ വിന്‍ഡോ സീറ്റിലിരുന്ന് കാഴ്ചകള്‍ കാണുന്നതാണ് ഇരുവര്‍ക്കും ഏറെ താല്പര്യം. യാത്രക്ക് മുന്നോടിയായി വലിയ തയ്യാറെടുപ്പുകള്‍ തന്നെ താന്‍ നടത്താറുണ്ടെന്ന് ദിവ്യ പറയുന്നു. അവര്‍ക്ക് വേണ്ട ഭക്ഷണസാധനങ്ങള്‍ തയ്യാറാക്കുന്നത് മുതല്‍ മരുന്ന് കരുതുന്നതും ടോയ്‌ലറ്റ് ബ്രേക്ക് എവിടെ വേണമെന്ന് മുന്‍കൂട്ടി ലിസ്റ്റ് തയ്യാറാക്കുന്നതും എല്ലാം അതില്‍പ്പെടും. 

ദിവ്യയുടെ അഭിപ്രായത്തില്‍ ഇന്ത്യയില്‍ നായ്ക്കളോട് വളരെ സൗഹാര്‍ദപരമായി പെരുമാറുന്ന ഇടങ്ങളില്‍ ഒന്നാംസ്ഥാനം ഗോവയ്ക്കാണ്. വിവിധ ബജറ്റുകളില്‍ ഇവിടെ താമസസൗകര്യവും ലഭിക്കുന്നു. ഗൈഡ് ബുക്ക് നോക്കി യാത്ര ക്രമീകരിക്കുന്നത് പോലെ അല്ല അത്. രാജ്യത്തിലൂടെ മുഴുവനുമുള്ള യാത്ര മുന്‍കൂട്ടി ചാര്‍ട്ട് ചെയ്യുന്ന ഒന്നാണ്. 

വളര്‍ത്തുമൃഗങ്ങളുമൊത്തുള്ള യാത്ര ലോകത്തെ നോക്കുന്ന രീതി തന്നെ മാറ്റിയെന്ന് ദിവ്യ പറയുന്നു. ലോകം മുഴുവന്‍ കാണുന്നതിനായി ഒരു ജോഡി പുതിയ കണ്ണുകള്‍ ലഭിച്ച പോലെയുള്ള അനുഭവമായിരുന്നു അത്. ട്രെയിന്‍ യാത്രയോടുള്ള എന്റെ പ്രണയം വീണ്ടെടുത്ത് തന്ന ഒന്ന്.