യാത്ര ചെയ്യാന്‍ ഇഷ്ടമാണെങ്കിലും പലപ്പോഴും 'അരുതു'കള്‍ ആ യാത്രകള്‍ക്ക് വിലങ്ങുതടിയാകാറുണ്ട്. പക്ഷേ ആ അരുത് കേള്‍ക്കാന്‍ നില്‍ക്കാതെ തങ്ങളുടെ സ്വപ്‌നലോകത്തേക്ക് പറക്കുകയാണ് ഇവര്‍. വെറുതേയൊരു യാത്രയല്ല, അതും  പ്രിയപ്പെട്ട വാഹനത്തില്‍ .... എറണാകുളം സ്വദേശിനി ട്യൂണ ബാസ്റ്റിനും കോഴിക്കോട് സ്വദേശിനി സജ്‌ന അലിയുമാണ് ടി വിഎസ് എന്‍ട്രോക്യു125 ല്‍ 9109 കിലോമീറ്റര്‍ 29 ദിവസം കൊണ്ട് താണ്ടി കൊച്ചിയില്‍ നിന്ന് കാശ്മീരിലേക്ക് ഒരു പരീക്ഷണ സ്‌കൂട്ടര്‍ യാത്ര. 

image

സെപ്തംബര്‍ രണ്ടിനാണ് ഇരുവരും യാത്രപുറപ്പെട്ടത്. രാജ്യത്തെ പതിനാലോളം സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ഒടുവില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ലഡാക്കിലെ കര്‍ദുംഗ്ല വരെ ഇരുവരും സ്‌കൂട്ടറില്‍. ഇരുവരും കണ്ടതും കാണാത്തതുമായ സ്ഥലങ്ങളിലൂടെയുള്ള യാത്ര. പക്ഷേ യാത്രകഴിഞ്ഞെത്തിയ ഇവരോട് പലര്‍ക്കും ചോദിക്കാനുണ്ടായിരുന്ന സംശയം സ്‌കൂട്ടറില്‍ ഇത്രയും ദൂരം യാത്ര ചെയുമ്പോള്‍ പേടിയാവില്ലേ എന്നായിരുന്നു. പേടിയാകില്ലെന്ന മറുപടി മാത്രമല്ല അവര്‍ക്കു പറയാനുള്ളത്, സ്‌കൂട്ടര്‍ ഓടിക്കാന്‍ അറിയുന്ന, യാത്രകള്‍ ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് പ്രചോദനമാകട്ടെ തങ്ങളുടെ ഈ യാത്ര എന്നു കൂടിയാണ്.


രാത്രിയിലെ യാത്ര ഒഴിവാക്കിയായിരുന്നു ഇരുവരുടേയും സഞ്ചാരം. സ്‌കൂട്ടറിലെ ഇരുവരുടേയും യാത്രയെക്കുറിച്ചും സ്ത്രീകള്‍ക്ക് യാത്രകള്‍ക്കിടയിലുണ്ടാകാന്‍ സാധ്യതയുള്ള സംശയങ്ങളെക്കുറിച്ചും ആശങ്കകളെക്കുറിച്ചുമെല്ലാം വ്യക്തമാക്കി ഒരു ഫെയിസ് ബുക്ക് പോസ്റ്റും ഇട്ട് യാത്രകള്‍ക്ക് ഇഷ്ടപ്പെടുന്നവര്‍ക്ക് സ്വപ്‌നയാത്ര നേരുകയാണ് സജ്‌ന.
ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;