ജീവിക്കുന്നെങ്കില്‍ ഇവരെപ്പോലെ ജീവിക്കണം. ഇഷ്ടപ്പെട്ട ജോലി, ഇഷ്ടം പോലെ പണം, കൂട്ടിന് ഇഷ്ടങ്ങള്‍ അറിയുന്ന പ്രണയിതാവും. 26-കാരനായ ജാക്ക് മോറിസിന്റെയും 24-കാരി ലൗറന്‍ ബുള്ളന്റെയും ജീവിതത്തെ കുറിച്ചറിയുമ്പോള്‍ ആരായാലും ഇങ്ങനെ പറഞ്ഞുപോകും. അത്രയ്ക്ക് അവിശ്വസനീയമാണ് ഇരുവരുടെയും ജീവിതം. 

നമ്മളെല്ലാം നേരംകൊല്ലാന്‍ വേണ്ടി ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയയിലൂടെ ഈ കമിതാക്കള്‍ സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്. അതും ലോകം മുഴുവന്‍ യാത്ര ചെയ്ത്. ഒരു കാര്‍പ്പെറ്റ് ക്ലീനറായിരുന്നു ജാക്ക് മോറിസ് എന്ന മാഞ്ചസ്റ്റര്‍ സ്വദേശി. ഒരു സുപ്രഭാതത്തില്‍ ഉറക്കമെണീറ്റ ജാക്കിന് താനിപ്പോള്‍ ചെയ്യുന്ന ജോലി മഹാബോറാണെന്നും ഇനി മുതല്‍ സാഹസികമായി എന്തെങ്കിലും ചെയ്യണമെന്നും തോന്നി. പിന്നെ മറ്റൊന്നും നോക്കിയില്ല. ജോലിയോട് ഗുഡ് ബൈ പറഞ്ഞു നേരെ ബാങ്കോക്കിലേക്ക് ടിക്കറെറടുത്തു.

അതായിരുന്നു ജാക്കിന്റെ യാത്രയുടെ തുടക്കം. വെറുതെ യാത്ര ചെയ്താല്‍ മാത്രം മതിയോ പോയസ്ഥലങ്ങളും അനുഭവങ്ങളും നാട്ടുകാരുമായി ഷെയര്‍ ചെയ്യണ്ടേ എന്ന ചിന്തയില്‍ നിന്നാണ് പുതിയൊരു ക്യാമറ വാങ്ങുന്നതും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങുന്നതും. പിന്നെ സംഭവിച്ചത് ജാക്ക് പോലും പ്രതീക്ഷിക്കാത്തതായിരുന്നു. ഡു യു ട്രാവല്‍ (നിങ്ങള്‍ യാത്ര ചെയ്യാറുണ്ടോ?)എന്ന പേരില്‍ ജാക്ക് ഇന്‍സ്റ്റഗ്രാമില്‍ ആരംഭിച്ച യാത്രാ ബ്ലോഗ് ലോകം മുഴുവനുമുള്ള സഞ്ചാരപ്രേമികള്‍ ഏറ്റെടുത്തു. 

അതേ സമയത്ത് തന്നെയാണ് ആസട്രേലിയക്കാരിയായ ലൗറന്റെ ജിപ്‌സി ലസ്റ്റയും ജനശ്രദ്ധ കവരുന്നത്. ഇത്തരത്തില്‍ ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയതോടെ പ്രമുഖബ്രാന്‍ഡുകള്‍ ഇവരെ നോട്ടമിട്ടു. പ്രതിഫലം നല്‍കി തങ്ങള്‍ക്കാവശ്യമുള്ള പോസ്റ്റുകള്‍ ഇവരുടെ ഇന്‍സ്റ്റഗ്രാമിലൂടെ പ്രമോട്ട് ചെയ്യാന്‍ അവര്‍ തമ്മില്‍ മത്സരമായി. അത്തരമൊരു ജോലിയുടെ ഭാഗമായി ഫിജിയില്‍ വച്ചാണ് ഇരുവരും പരസ്പരം കാണുന്നത്. ഇഷ്ടങ്ങളെല്ലാം ഒരുപോലെയുള്ള ഇവര്‍ ഒന്നിക്കാന്‍ പിന്നെ വൈകിയില്ല. ജീവിതത്തിലും യാത്രയിലും ഒന്നിച്ച ഇവരെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് മുപ്പതുലക്ഷം പേരാണ്. 

ഇവരുടെ ഇന്‍സ്റ്റഗ്രാമിലെ ഒരു പോസ്റ്റിന് ലക്ഷങ്ങളാണ് വില. മൂവായിരം ഡോളറില്‍ താഴെയുള്ള ഒരു ഫോട്ടോ പോലും തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറില്ലെന്ന് ജാക്ക് പറയുന്നു. ഏകദേശം 9000 ഡോളര്‍ വീതം ജാക്കിനും 7500 ഡോളര്‍ ലൗറനും ലഭിക്കുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഒരിക്കല്‍ രണ്ടുദിവസത്തെ ഷൂട്ടിനും അഞ്ച് ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ക്കുമായി 35,000 ഡോളര്‍ വരെ ഒരു ഫോണ്‍ കമ്പനി നല്‍കിയിട്ടുണ്ടത്രേ. 

കാര്യം ചെയ്യുന്ന ജോലിയില്‍ അല്പം ബിസിനസ്സ് ഉണ്ടെങ്കിലും ചിത്രങ്ങളുടെ കാര്യത്തില്‍ ഒരു കോംപ്രമൈസിനും ഇവര്‍ തയ്യാറല്ല. ഏറ്റവും മികച്ച ചിത്രം തന്നെ വേണമെന്നുള്ളത് അവര്‍ക്ക് നിര്‍ബന്ധമാണ്. അതിനുവേണ്ടി എത്രസമയം മിനക്കെടാനും സാഹസികത നടത്താനും തയ്യാര്‍. മാത്രമല്ല പോസ് ചെയ്‌തെടുക്കുന്ന ഫോട്ടോയേക്കാള്‍ യഥാര്‍ത്ഥ ചിത്രങ്ങളായിരിക്കണം അവയെന്നും അവര്‍ക്ക് നിര്‍ബന്ധമാണ്. അവരെത്തുന്ന സ്ഥലത്തെ അവര്‍ നോക്കിക്കാണുന്ന രീതിയില്‍, അവര്‍ അനുഭവിക്കുന്ന രീതിയില്‍ മാത്രമേ ഇരുവരും പോസ്റ്റ് ചെയ്യാറുള്ളൂ.

'ഇത് സ്വപ്‌നതുല്യമാണ്. എല്ലാദിവസവും ചെയ്യാനാഗ്രഹിക്കുന്നത് എന്താണോ അത് ചെയ്യാന്‍ സാധിക്കുന്നു എന്നുള്ളത് വളരെ രസകരമാണ്. മാത്രമല്ല എല്ലാ ഇഷ്ടങ്ങളും ഇതുപോലെ പങ്കുവെക്കാനാകുന്ന ഒരാളെ കണ്ടെത്താനാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല, അതും ലഭിച്ചിരിക്കുന്നു.' തന്റെ ജീവിതത്തില്‍ സന്തോഷിക്കാന്‍ ഇതിലേറെ എന്തുവേണമെന്ന് ജാക്ക് ചോദിക്കുന്നു. 

ഇന്തോനേഷ്യയിലെ ബാലിയിലാണ് ജാക്കും ലൗറനും താമസം. ഓരോ യാത്രക്കൊപ്പം ജീവിതത്തിലെ ഓരോ നിമിഷവും ലോകത്തിന് മുമ്പില്‍ അടയാളപ്പെടുത്തി അവര്‍ പ്രണയിച്ചുകൊണ്ടേയിരിക്കുകയാണ്. 

 
 

A quiet spot in the desert with my favourite girl ☽

A post shared by JACK MORRIS (@doyoutravel) on

 

Welcome to our jungle oasis ⌲ thanks @fsbali for the beautiful stay 🍃#fourseasonssayan

A post shared by JACK MORRIS (@doyoutravel) on

 

Took her to my fav hidden gem 💦

A post shared by JACK MORRIS (@doyoutravel) on

Found a natural jungle pool ⋄

A post shared by JACK MORRIS (@doyoutravel) on

Never ending adventures with you ↠ m a u r i t i u s #MyMauritius

A post shared by JACK MORRIS (@doyoutravel) on