Shenasപെരുമ്പടപ്പിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക്‌ നാടു കടത്തിയപ്പോൾ രാമവർമ രാജാവ് ഏറ്റവും വേദനിച്ചത് ഒരു കാര്യത്തിലാണ്. തന്റെ ഇഷ്ടദേവനായ ശ്രീഗുരുവായൂരപ്പനിൽ നിന്ന് ഇനി താൻ അകന്നുകഴിയണമല്ലോ എന്നോർത്ത് അദ്ദേഹത്തിന്റെ മനമുരുകി. അവസാനം അദ്ദേഹം ചേരാനല്ലൂരിൽ ഒരു കൊട്ടാരം പണിതു. തനിക്കു മാത്രം താമസിക്കാനുള്ള ഒരു ചെറിയ കൊട്ടാരം.

വെറും ആറുപേർക്ക് മാത്രമേ അവിടെ താമസിക്കാൻ കഴിയുകയുള്ളു. ഇന്നും പഴയ ആചാരങ്ങൾ നിലനിൽക്കുന്ന ഈ കൊട്ടാരം ഇപ്പോൾ ഒരു ഹോട്ടലാണ്. അവിടെയാണ് ബോളിവുഡ് മോഡലും നടിയുമായ ഷെനാസ് ട്രെഷറിവാല എന്ന ഷെനാസ് എത്തിച്ചേർന്നിട്ടുള്ളത്. ചിറ്റൂർ കൊട്ടാരം എന്നറിയപ്പെടുന്ന ഈ കൊട്ടാരത്തിലെ റാണിയാണ് താനിപ്പോൾ എന്നമട്ടിലാണ് ഷെനാസിന്റെ ഭാവവും പെരുമാറ്റവും.

അവർതന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ സമ്മതിച്ചതാണിക്കാര്യം. ഇനിയെങ്ങനെ താൻ സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങും എന്നാണ് ഷെനാസിന്റെ വ്യഥ. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കേരളത്തിലുള്ള ഷെനാസ് ബിനാലെയും മാരാരി ബീച്ചും കോക്കനട്ട് ലഗൂണുമൊക്കെ കണ്ട്‌ മതിവരാതെ യാത്ര തുടരുകയാണ്.

ഷെനാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍

Shenas

Shenas

Shenas 3

Shenas 3