Priyanakaബ്രിട്ടീഷ് രാജകുമാരൻ ഹാരിയുടെ പുതിയ കാമുകി മെഗൻ മർക്കിൾ ആകെ ബോറടിച്ചിരിക്കുകയാണ്. അഭിനയിച്ചിരുന്ന സീരിയലായ സ്യൂറ്റ്സിന്റെ ഷൂട്ട് വിചാരിച്ചതിലും നേരത്തെ തീർന്നതാണ് കാരണം. രാജകുമാരനാകട്ടെ കരീബിയൻ ടൂർ തുടങ്ങിക്കഴിഞ്ഞു. അങ്ങനെ മടിപിടിച്ചിരിക്കാനൊന്നും മെഗൻ തയ്യാറല്ല. ഉടൻ കൂട്ടുകാരികളെ വിളിച്ചു. അതിൽ നമുക്കും അഭിമാനിക്കാൻ വകയുണ്ട്.

രാജകുമാരന്റെ കാമുകിയുടെ കൂട്ടുകാരികളിൽ ഒരാൾ നമ്മുടെ പ്രിയങ്ക ചോപ്ര തന്നെ. മറ്റൊരാൾ പ്രൊഡ്യൂസർ മുബീന റാട്ടൺസെ ആണ്. മൂന്നു പേരും കൂടെ അടിച്ചു പൊളിക്കുവാൻ തീരുമാനിച്ചാണ് പുറപ്പാട്. വേൾഡ് വിഷന്റെ ലോക ബ്രാൻഡ്  അംബാസഡർ ആണ് മെഗൻ മർക്കിൾ. അതുകൊണ്ട് തന്നെ യാത്ര മെഗന് ഒഴിവാക്കാനാവാത്തതുമാണ്.

പ്രിയങ്കയും മുബീനയും ചേർന്നുള്ള പാർട്ടിയിൽ നിന്ന് ഒരു ചിത്രം പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ  പോസ്റ്റ് ചെയ്തിരുന്നു . സമയം അർദ്ധരാത്രി കഴിഞ്ഞിരിക്കും എന്ന്‌ ചിത്രത്തിൽ നിന്നും വ്യക്തമാകും. Girls just wanna have fun.. @meghanmarkle @mubinarattonsey #LAlife,”  എന്നാണ് ചിത്രത്തിന് പ്രിയങ്ക നൽകിയിരിക്കുന്ന അടിക്കുറിപ്പ്.