ഭര്‍ത്താവ്‌ സഞ്ജയ് ദത്തിനും മക്കള്‍ക്കുമൊപ്പം അവധിക്കാലം ആഘോഷിക്കുന്ന മാന്യതയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ തരംഗമാകുന്നു. ചുവന്ന നിറത്തിലുള്ള നീന്തല്‍ വസ്ത്രത്തില്‍ മകന്‍ ഷെഹ്രാനിനൊപ്പം നീന്തല്‍ക്കുളത്തിനടുത്തു നില്‍ക്കുന്ന മാന്യതയുടെ ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ബിടൗണ്‍. 

രണ്ടുകുട്ടികളുടെ അമ്മയായ മാന്യത ബോളിവുഡ് നടിമാരേക്കാള്‍ സുന്ദരിയാണെന്നാണ് ആരാധകര്‍ പറയുന്നത്‌.താരപരിവേഷമൊന്നുമില്ലാതെ മക്കളായ ഷെഹ്രാന്‍, ഇക്ര എന്നിവര്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്ന സഞ്ജയ് ദത്തിനെയും ചിത്രങ്ങളില്‍ കാണാം. 

അവധിക്കാലം നമുക്ക് ചുറ്റുമുള്ളവരുടെ ജീവിതം മനോഹരമാക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതിനുള്ള സമയം കൂടിയാണ് എന്ന അടിക്കുറിപ്പോടെ മാന്യത പോസ്റ്റ് ചെയ്ത ചിത്രത്തിന് 15,000ത്തില്‍ അധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. 

സഞ്ജയ്‌ക്കൊപ്പം ഈദ് ഡിന്നര്‍ കഴിക്കാന്‍ പോകുന്നതിന്റെ ചിത്രവും അവര്‍ പങ്കുവെച്ചിട്ടുണ്ട്. ആരാധകര്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേരാനും മാന്യത മറന്നില്ല. 

റോം, ഇറ്റലി യാത്രകളോടെയാണ് മാന്യതയുടെയും സഞ്ജയുടെയും ഇത്തവണത്തെ അവധിക്കാലയാത്രകള്‍ ആരംഭിച്ചത്.