Katrina kaifത്രീന കൈഫ് ആകെ തുള്ളിനടക്കുകയാണ്. ആളിപ്പോൾ മാലിദ്വീപിലാണ്. ഹാർപ്പേഴ്സ് ബ്രൈഡ് ഇന്ത്യയുടെ ഷൂട്ടിനുവേണ്ടി വന്നതാണ് കത്രീന. മൂന്നു വിമാനങ്ങൾ കയറിയിറങ്ങി പന്ത്രണ്ടുമണിക്കൂർ നീണ്ട  യാത്രയായിരുന്നുവെങ്കിലും കത്രീന ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഫോട്ടോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ള മെഷ് സ്വിം സ്യൂട്ടിലുള്ള ഒരു ഫോട്ടോ ആണ് കത്രീന ആദ്യം പോസ്റ്റ് ചെയ്തത് .

“Maldives .... Harpers Bazaar Bride India shoot. 3 planes and a 12 hour journey later... we have reached’’ എന്നാണ് ഫോട്ടോയുടെ കാപ്ഷൻ തന്നെ. ആരാധകർക്കു വേണ്ടി ഒരു ലൈവ് വീഡിയോചാറ്റും നടത്തി കത്രീന.  16 ലക്ഷം പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു. ഇതു കൂടാതെ മനീഷ് മൽഹോത്ര കത്രീനയ്ക്കൊപ്പമുള്ള മറ്റൊരു ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. തിരിച്ചെത്തിയാൽ കത്രീന നേരെ ചെല്ലുന്നത് അനുരാഗ് ബസുവിന്റെ ചിത്രത്തിന്റെ സെറ്റിലേക്കാണ്. അതും ഒരിക്കൽ തന്റെ ഇഷ്ടതോഴനായിരുന്ന രൺബീർ കപൂറിനോടൊപ്പം.