നസ്സ് നിറയെ ഊര്‍ജവുമായി തിരിച്ചെത്താമെന്നുറപ്പുള്ള യാത്രകളാണ് റോഡ് ട്രിപ്പ്. അത് പ്രിയപ്പെട്ടവര്‍ക്കൊപ്പമാണെങ്കില്‍ പറയുകയും വേണ്ട. എന്നാല്‍ റോഡ് ട്രിപ്പിന് കൂടെ വരുന്നയാള്‍ സദാസമയവും ഉറക്കമാണെങ്കിലോ..തനിച്ചങ്ങ് എന്‍ജോയ് ചെയ്യണം അല്ലപിന്നെ. റെഡിറ്റ് ഉപയോക്താവായ മിസ്റ്റര്‍മാഗൂ21 (MrMagoo21) ചെയ്തതും അതുതന്നെയാണ്. 

മിസ്റ്റര്‍ മാഗൂ ഭാര്യയും നടത്തിയ റോഡ് ട്രിപ്പുകളിലെ ചിത്രങ്ങള്‍ കണ്ടാല്‍ ആരും ചിരിച്ചുപോകും. ഭാര്യക്കൊപ്പം 21 റോഡ് ട്രിപ്പുകളാണ് യുവാവ് നടത്തിയത്. അതിന്റെ ചിത്രങ്ങളാണ് റെഡിറ്റിലൂടെ യുവാവ് പങ്കുവെച്ചത്. 21ലും മാഗുവിന് സമീപമിരുന്ന് നല്ല ഉറക്കമാണ് ഭാര്യ. 

സീറ്റ് പിറകിലേക്ക് ചായ്ച്ചും, വാ തുറന്നും, കൂളിങ് ഗ്ലാസ് ധരിച്ചും വിവിധ പോസുകളില്‍ ഉറങ്ങുന്ന ഭാര്യ ആരിലും ചിരിയുണര്‍ത്തും. ഒരു 'സ്‌കില്‍ഡ് സ്ലീപ്പറാ'ണ് ഭാര്യയെന്നാണ് മാഗൂ പോലും പറയുന്നത്. കാറില്‍ കയറിയാല്‍ അപ്പോള്‍ തന്നെ കിടന്നുറങ്ങുന്ന കക്ഷി പുതപ്പും തലയിണയും വരെ കൈയില്‍ കരുതിയിട്ടുണ്ട്. കാറിന്റെ എന്‍ജിന്‍ ശബ്ദം അവര്‍ക്കൊരു താരാട്ട് പോലെയാണത്രേ.

sleeping Wife
Image:MrMagoo21

കുട്ടിക്കാലത്തേ വാഹനങ്ങളിലെ യാത്ര ഭാര്യക്ക് അത്ര പഥ്യമല്ലായിരുന്നുവത്രേ. യാത്രക്കിടയിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ മികച്ച പ്രതിവിധി ഉറക്കമാണെന്ന് തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ അവളെ കുട്ടിക്കാലത്ത് യാത്രക്കിടയില്‍ ഉറങ്ങാന്‍ പരിശീലിപ്പിച്ചു. പിന്നീട് യാത്ര തുടങ്ങുമ്പോഴേക്കും എത്ര ശബ്ദകോലാഹലമുണ്ടെങ്കിലും നിര്‍ബന്ധമായും ഉറങ്ങുക എന്നുള്ളത് യുവതി പതിവാക്കി. ഫലമോ ഇപ്പോള്‍ കാറില്‍ കയറുമ്പോഴേക്കും അവര്‍ ഉറക്കം തുടങ്ങും. 

ഏതായാലും 'ഒരു രക്ഷയുമില്ല അവളുറക്കം തുടങ്ങി'  എന്ന മുഖഭാവത്തോടെ ഭര്‍ത്താവെടുത്ത രസകരമായ 21 സെല്‍ഫികളും വെര്‍ച്വല്‍ ലോകം ഏറ്റെടുത്തുകഴിഞ്ഞു. 

Sleeping Wife
Image:MrMagoo21