പുതുവര്‍ഷം ഹിമാലയത്തില്‍ ആഘോഷിച്ച് തെന്നിന്ത്യന്‍ സുന്ദരി അമല പോള്‍. ഹിമാലയത്തില്‍ പുതുവര്‍ഷം ആഘോഷിക്കാനൊരുങ്ങുന്ന തന്റെ വീഡിയോ അമല തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. 

തനിക്ക് തന്ന പിന്തുണക്കും സ്‌നേഹത്തിനും ആരാധകരോട് നന്ദിയും സ്‌നേഹവും അറിയിച്ചുകൊണ്ടാണ് അമലയുടെ വീഡിയോ ആരംഭിക്കുന്നത്. ആരാധകര്‍ക്ക് പുതുവര്‍ഷ ആശംസകള്‍ അറിയിച്ച താരം എല്ലാവരും സ്വന്തം പാഷനെ മുറുകെ പിടിച്ചുകൊണ്ടു വേണം മുന്നോട്ടുള്ള യാത്ര തുടരാനെന്നും നിര്‍ദേശിക്കുന്നുണ്ട്. 

യാത്രകളേയും സാഹസികതയേയും ഏറെ പ്രണയിക്കുന്ന ഒരാളാണ് അമല. ഉത്തരകാശിയിലാണ് വിന്റര്‍ ട്രക്കിങ്ങിനായി അമല എത്തിയത്. ഒരുലക്ഷത്തിലധികം ആളുകള്‍ ഇതിനേടകം അമലയുടെ വീഡിയോ കണ്ടുകഴിഞ്ഞു. 

Content Highlights: Amala Paul, Uttarkashi, Winter Trekking