സുഹൃത്തിനൊപ്പം ബാലിയില്‍ അവധി ദിനങ്ങള്‍ ആഘോഷമാക്കുകയാണ് ബി ടൗണ്‍ ക്യൂട്ട് ഗേള്‍ ആലിയ ഭട്ട്. ആലിയയുടെ ഏറ്റവും അടുത്ത സുഹൃത്തായ ആകാന്‍ഷയുടെ വിവാഹമാണ് വരുന്നത്. വിവാഹത്തിന് മുമ്പ് ആലിയയും സുഹൃത്തുക്കളും ചേര്‍ന്ന് പ്ലാന്‍ ചെയ്ത 'ഗേള്‍സ് ട്രിപ്പ്'  ആയിരുന്നു ബാലിയിലേക്കുള്ള യാത്ര. 

സുഹൃത്ത് ആകാന്‍ഷക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഞാന്‍ നിനക്കൊപ്പമുള്ളപ്പോള്‍ ഞാന്‍ എന്നെ കൂടുതല്‍ ഇഷ്ടപ്പെടുന്നു.' എന്ന കുറിപ്പിനൊപ്പമാണ് സുഹൃത്തിനൊപ്പമുള്ള ചിത്രം ആലിയ പങ്കുവെച്ചിരിക്കുന്നത്. പത്തുലക്ഷത്തിലധികം ആരാധകരാണ് ആലിയയുടെ ചിത്രം ലൈക്ക് ചെയ്തത്. 

Alia
Image: Screenshot/instagram