പാചകത്തിന്റെ അനന്തസാധ്യതകള്‍ അടുക്കളയില്‍ മാത്രം ഒതുക്കാതെ നിര്‍ത്തിയ ഒട്ടേറെ വനിത ഷെഫുമാര്‍ നമുക്ക് ചുറ്റുമുണ്ട്. പാചകം നല്ലൊരു പ്രൊഫഷനും കൂടിയാണെന്ന് വ്യക്തമാക്കിയ ഇവര്‍ ഒട്ടേറെ പേര്‍ക്ക് പ്രചോദനമാണ്. മസ്താനി മുത്തശ്ശി, റിതു ഡാല്‍മിയ, സംഗീത കുര്യാകോസ്, അമൃത റായ് ചന്ദ്, അനാഹിത ദോണ്ഡി എന്നിവര്‍ അവരില്‍ ചിലരാണ്.