കരുത്താണവള്‍.. കോട്ടയത്ത് കഴിഞ്ഞമാസം നടന്ന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ നിന്നൊരു ദൃശ്യം.ചിത്രം; രാഗേഷ് വാസുദേവ്
കയ്യില്‍ വളയുണ്ട്: സ്ത്രീയെ അടയാളപ്പെടുത്താന്‍ പണ്ടുപയോഗിച്ച വളകളും മലകളും നീണ്ട മുടിയുമെല്ലാം ഇന്ന് ആണുങ്ങള് കൊണ്ടുപോയി ഇതൊന്നമറിയാതെ മാനസിക വിഭ്രാന്തിയില്‍ കണ്ണൂര്‍ തെരുവോരത്ത്കിടക്കുന്ന സ്ത്രീ
ഫോട്ടോ: സി സുനില്‍ കുമാര്‍
സുജിത ഗുഡ്സ് ഗാര്‍ഡ്....പാലക്കാട് റെയില്‍വെ ഡിവിഷനില്‍ 18 പേരില്‍ ഒരാള്‍ വിവാഹിത രണ്ടു മക്കള്‍ ഗാര്‍ഡ് ആയി ഒന്നര വര്‍ഷമായി പാലക്കാട് - എര്‍ണാകുളം- പാലക്കാട് - ഈറോഡ് -പാലക്കാട് -കണ്ണൂര്‍ റൂട്ടില്‍ 10 മണിക്കൂര്‍ ജോലി ചെയ്യുന്നു. ഫോട്ടോ പ്രവീഷ് ഷൊര്‍ണ്ണൂര്‍
ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികളായ സ്ത്രീകള്‍ .കത്തുന്ന വെയിലിലും യാതൊരു വിധ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളും ആനുകൂല്യങ്ങളും ഇല്ലാതെ ജീവന് പണയം വെച്ചും ബാരിക്കേഡുകള്‍ പോലും ഇല്ലാത്ത ഭാരതപ്പുഴപാലത്തിലൂടെ ശുചീകരണ പ്രവര്‍ത്തികള്‍ ചെയ്യുന്ന ദൃശ്യം:
ഫോട്ടോ പ്രവീഷ് ഷൊര്‍ണ്ണൂര്‍