ത്ര നേരത്തെ കിടന്നാലും 6.30 ന് അച്ഛന്റെ വിളിയില്ലാതെ കിടക്കയില്‍ നിന്ന് ഒരു എഴുന്നേല്‍പ്പില്ല.   ഫോണ്‍ വന്നാലും  10- 15 മിനിറ്റ്  തിരിഞ്ഞും മറിഞ്ഞു കിടക്കും. 6.45 ആകുമ്പോള്‍ ആരോ  തലയില്‍ വെളളം ഒഴിക്കുന്നതു പോലെ ഞെട്ടിയൊരു എഴുന്നേല്‍പ്പുണ്ട്. പിന്നെ കരിമ്പിന്‍ തോട്ടത്തില്‍  ആന കയറിയ അവസ്ഥയാണ്. ആകെ ഒരു ഓട്ടപ്പാച്ചിലാണ്. പതിപോലെ ദിനചര്യയ്ക്ക് ഒരു മാറ്റവും ഉണ്ടായിരുന്നില്ല  .അന്നും   അലാറം അടിക്കുന്നതു പോലെ  6.30ന്  അച്ഛന്റെ വിളി വന്നു . പാതി മയങ്ങിയ ശബ്ദത്തില്‍ എഴുന്നേല്‍ക്കാമെന്ന്  പറഞ്ഞ ശേഷം വീണ്ടും തിരഞ്ഞു കിടന്നു.10,  15 മിനിറ്റ് ശേഷം തലയില്‍ ആരോ വെള്ളം ഒഴിച്ചതു പോലെ കിടക്കയില്‍ നിന്ന് ചാടി എഴുന്നേറ്റു. പിന്നെ കരിമ്പിന്‍ കാട്ടില്‍ ആന കയറിയ അവസ്ഥയായിരുന്നു. ഒറ്റ ഓട്ടത്തില്‍  രാവിലത്തെ കലാപരിപാടികള്‍ നടത്തി.

സ്ഥിരം നടരാജന്‍ വണ്ടിയില്‍ പോകാറുളള ഞാന്‍ സമയം പതിവിലും വൈകിയതു കൊണ്ട് യാത്ര ബസ്സിലാക്കി.  ബസ്സിന്റെ ഇടതു വശത്തുളള സീറ്റില്‍  ഇടം കിട്ടി. അവിടെ  ഇരുപ്പ് ഉറപ്പിച്ച് കണ്ടക്ടറിനു വേണ്ടി കട്ട  വെയ്റ്റിങ്ങ്  ആയിരുന്നു.  ബസ്സില്‍ പാട്ടൊന്നും ഇല്ലാത്തതു കൊണ്ട് കട്ട വെറുപ്പിക്കലായിരുന്നു. വെറുപ്പിക്കുന്ന ഇരമ്പലോടെ ബസ് കുറെ ദൂരം മുന്നോട്ട് പോയി. ആ  സമയത്താണ്  എന്റെ തൊട്ട് അരുകില്‍ ഇരിക്കുന്ന പെണ്‍കുട്ടിയെ ശ്രദ്ധിച്ചത്. കുട്ടി മാരകമായി ആരേയോ ഫോണിലൂടെ കത്തിവെച്ചു കൊല്ലുകയാണ്. മുഖം അധികം കാണാന്‍ സാധിച്ചില്ല. 

കുട്ടിയ്‌ക്കെന്തോ കാര്യമായ  ടെന്‍ഷനുളളത് പോലെ തോന്നി.  ട്രെയിന്റെ കാര്യവും ബോഗിയെ കുറിച്ചു ടിക്കറ്റ് എടുക്കുന്നതിനെ കുറിച്ചായിരുന്നു ചര്‍ച്ച. പെട്ടെന്ന് എന്റെ മുഖത്തേയ്ക്ക് ഒരു നോട്ടം. ആദ്യം  ഞാനൊന്ന് ഞെട്ടി. എന്നിട്ട് വളരെ പതിഞ്ഞ ശബ്ദത്തില്‍ റെയിവേ സ്റ്റേഷനിലേയ്ക്ക് ആണോ. അല്ല എന്ന അര്‍ഥത്തില്‍ ഒരു പുഞ്ചിരി നിറച്ച് തലയാട്ടി. ആദ്യമായിട്ടാണേ ട്രെയിനില്‍ പോകുന്നതെന്ന്  ഒന്നും അങ്ങോട്ട്  ചോദിക്കാതെ കുട്ടി ഇങ്ങേട്ട് പറഞ്ഞതിനു ശേഷം ഫോണില്‍ തുടര്‍ന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍  അനുഭവിച്ച  ഭയവും വെപ്രാളവും അവളില്‍ കണ്ടു. പിന്നെ എന്റെ ഓര്‍മ  നാല് കൊല്ലം പിന്നിലേയ്ക്ക് സഞ്ചരിച്ചു. ആദ്യമായി  ട്രെയിനില്‍ കയറാന്‍ വേണ്ടി  പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ദിവസം.  അമ്മയുടെ കൈയും പിടിച്ച് രണ്ട് ബാഗുകളുമായി ഓട്ടോറിക്ഷയില്‍ നിന്ന്  ഇറങ്ങിയപ്പോള്‍ എന്റെ മനസ്സിലുണ്ടായിരുന്ന ആ ആവലാതി വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ അവളിലൂടെ ലൈവായി കണ്ടു.

പിന്നെ നാലുകൊല്ലം പിന്നിലേയ്ക്ക് സഞ്ചരിച്ചു. സെപ്റ്റംബര്‍ മാസത്തെ പുലര്‍ച്ചെ അമ്മയോടൊപ്പം കൊല്ലം റെയിവേ സ്റ്റേഷനില്‍ രണ്ട് ബാഗുമായി ഓട്ടോറിക്ഷയില്‍ നിന്നിറങ്ങിയ ഒരു 21 കാരി. ഡ്രാക്കുള സിനിമയിലെ കോട്ട കണ്ട പ്രതിതീയായിരുന്നു അ കുട്ടിയുടെ മുഖത്ത്. പേടിയാണോ അതോ ആദ്യമായി തീവണ്ടിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ടെന്‍ഷനാണോ  എന്ന്  നിര്‍വചിക്കാന്‍ പറ്റില്ലായിരുന്നു, ഒരു ബാഗ് തോളിലും മറ്റൊന്ന് അമ്മയുടെ കയ്യിലും കൊടുത്തശേഷം അമ്മയുടെ കയ്യില്‍ തൂങ്ങി റെയില്‍വേ സ്റ്റേഷന്റെ ഒരോ സ്റ്റെപ്പുകള്‍ ചവട്ടി കയറുമ്പോഴും നെഞ്ചിടിപ്പ് കൂടികൂടി വന്നു. സമയം നാല്,  ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമായി എന്തോ ഒരു പെണ്‍കുട്ടി അലറി വിളിക്കുന്നുണ്ട്. പല പ്രാവശ്യം റെയിവേസ്റ്റേഷനില്‍ വന്നിട്ടുണ്ട്, അപ്പോഴൊക്കെ ഈ പെണ്‍കുട്ടിയുടെ ശബ്ദം കേട്ടിട്ടുണ്ട്. അന്നൊക്കെ അല്‍പം മാധൂര്യമായി തോന്നിയെങ്കിലും അന്ന് അത്ര രസകരമായി തോന്നിയില്ല.

''വണ്ടി  വരുന്നുണ്ട്''  അമ്മ ചെവിയില്‍ പതുക്കെയാണ്  പറഞ്ഞതെങ്കിവും കാത് കീറി മുറിക്കുന്നതു പോലെ തോന്നി.  എന്താ അമ്മ  ഇത്...  പേടിപ്പിക്കുമല്ലോ  മനുഷ്യനെ... എന്ന് ദേഷ്യം  മുഖത്ത് വാരുത്തി പറയാന്‍ ശ്രമിച്ചെങ്കിവും  പേടി അതെല്ലാം ചളകുളമാക്കി... അമ്മ എന്റെ മുഖത്ത് നോക്കി നിന്നോട്  ഞാന്‍ അപ്പോഴെ പോണ്ടന്ന് പറഞ്ഞതല്ലേടീ എന്നിട്ട് സ്വന്തം ഇഷ്ടത്തിന് ഓരോന്ന്  വരുത്തി വെച്ചിട്ട്.... അനുഭവിച്ചോ എന്ന്   പറഞ്ഞ് ഒരു ആക്കിയ  ഒരു ചിരിയും  അമ്മ, സമ്മാനിച്ചു.  കൈയും കാലും ഫ്രിഡ്ജില്‍ വെച്ച അവസ്ഥയായികരുന്നു.  ദൂരെ നിന്നുളള ട്രെയിന്റെ ചൂളം വിളി അടുത്തടുത്ത്  കേള്‍ക്കുമ്പോള്‍ എന്റെ നെഞ്ചും പട പടന്ന് ശബ്ദത്തില്‍ ഇടിക്കാന്‍ തുടങ്ങി. ട്രെയിന്‍ അടുത്തെത്തും  തോറും മൂത്ര ശങ്കയാണോ കയ്യും കാലും തളര്‍ന്നു  പോകുന്നുണ്ടോ എന്നൊക്കെയുളള  ഓരൊരോ വികാരങ്ങള്‍ മനസ്സില്‍ അലട്ടി. അടിവയറ്റിവലും  നെഞ്ചിലുമൊക്കെ വല്ലാത്ത പിടിച്ചില്‍ തോന്നുന്നതു പോലെ. 

ഒടുവില്‍ ട്രെയിന്‍ എന്റെ മുന്നില്‍ചെവി പൊട്ടിക്കുന്ന ശബ്ദത്തോടെ കൊണ്ടു നിര്‍ത്തി.  അമ്മ  ടിക്കറ്റ് നോക്കി എന്നെ കൃത്യസ്ഥലത്ത് കൊണ്ടിരുത്തി. അമ്മയുടെ കൈയില്‍ ഉണ്ടായിരുന്ന ക്യാരിബാഗ് എന്നെ ഏല്‍പ്പിച്ചു. പേടിക്കാന്‍ ഒന്നുമില്ല ആദ്യമായിട്ട് പോകുന്നതിന്റെയാണ്. അടുത്ത തവണ നീ വരകുമ്പോള്‍ എല്ലാ ശരിയാകും എന്ന് പറഞ്ഞ് കയ്യില്‍ പിടിച്ച് അമര്‍ത്തി. അമ്മയുടെ ബാഗത്ത് നിന്ന് ആ സമയത്ത്  വാക്കുകള്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

അമ്മയുടെ  കൈയിലെ ചൂട് എന്റെ ശരീരത്തേയും  വായില്‍ നിന്ന വീണ വാക്ക് എന്റെ മനസ്സിനും ആശ്വാസമായി. ട്രെയിന്‍ പുറപ്പെടാനായുളള വിസില്‍ കേട്ടും അമ്മ ധൃതിയില്‍ ഇറങ്ങി. പതുക്കെ പതുക്കെ തീവണ്ടിയുടെ വേഗത കൂടാന്‍ തുടങ്ങി. ട്രെയിന്റെ ഒപ്പം അമ്മയും  നടക്കാന്‍  തുടങ്ങിയെങ്കിലും വണ്ടിയുടെ വേഗത അമ്മയെ എന്റെ കാഴ്ചകളില്‍ നിന്ന് അപ്രത്യക്ഷമാക്കി.  പുറത്ത് നിന്ന് തീവണ്ടിയുടെ അകത്തേയ്ക്ക് വീശുന്ന  താണുത്ത കാറ്റിന് എന്റെ നെഞ്ചിനുള്ളിവ് ആളികത്തുന്ന തീയെ ശാന്തമാക്കാന്‍ കഴിഞ്ഞില്ല. പുറത്ത് നല്ല തണുപ്പായിട്ടും  കൈ കാലുകള്‍ വിയര്‍ക്കാന്‍ തുടങ്ങി. വയറിനുള്ളിവല്‍ നിന്ന് എന്തോ കത്തി ശരിസ്സിലേയ്ക്ക് കയറുന്നതു പോലെ തോന്നി.   

ട്രെയിനെ കുറിച്ചുളള ആധി കാരണം  ഉറങ്ങി പോയത് എപ്പോഴാണെന്ന്  അറിഞ്ഞില്ല.  എന്തോ ഒരു വസ്തു എന്റെ  കാലിലൂടെ ഇളഞ്ഞു പോകുന്നതായി തോന്നി. ചിലപ്പോള്‍ സ്വപ്നം കാണുന്നതാകും എന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു. കണ്ണ് ഇറുക്കി അടച്ചു. കണ്ണു തുറന്നാല്‍ ഉറക്കം പോകും അതോട് കൂടി പേടി വീണ്ടും  റീലോഡാകും. വല്ല പാമ്പോ മറ്റോ ആയിരിക്കുമോ എന്റെ മനസ്സില്‍ മറ്റൊരു ചോദ്യം വന്നു കാല്‍ മുട്ടില്‍ നിന്ന്  മുകളിലേയ്ക്ക് ഇഴഞ്ഞു വരുന്നതു പോലെ തോന്നി ശരീരം ആകെ പെരുത്തു.വേഗം തന്നെ കണ്ണ് തുറന്നു. അമ്മ എന്നെ ഒറ്റയ്ക്ക് ഇരുത്തിയ സീറ്റില്‍ നിറയെ ആളുകള്‍ തിങ്ങിക്കൂടി ഇരിക്കുന്നു. ആകെ ഒരു ശ്വാസംമുട്ടല്‍ തോന്നി. കോപ്പ് കണ്ണ് തുറക്കണ്ടായിരുന്നു എന്ന് മനസ്സിനെ ശപിച്ചു കൊണ്ടു ജനലിലൂടെ പുറത്തേയ്ക്ക് നോക്കി. സ്ഥലം ഒരു പരിചയവും ഇല്ല. ബാഗ് തുറന്ന് അല്‍പം വെളളം കുടിച്ചു കൊണ്ട് എതിര്‍വശത്തിരിക്കുന്ന  ചേട്ടനോട്  എറണകുളത്താണോ  ഇറങ്ങുന്നതെന്ന് ചോദിച്ചു.  പുളളിക്കാരന്‍ അതേ എന്നുള്ള മട്ടില്‍ തലയാട്ടി.  ഹാവൂ! അല്‍പം ആശ്വാസം തോന്നി.  വീണ്ടു പുറംകാഴ്ചകള്‍ കാണാന്‍ ഞാന്‍ തല പുറത്തേയ്ക്കിട്ടു. 

എന്റെ അരക്കെട്ടിന്റെ മുകളിലൂടെ എന്തോ ഇഴഞ്ഞു വരുന്നതു പോലെ വീണ്ടും തോന്നി. ഒരു തണുന്ന വസ്തു എന്റെ വസ്ത്രത്തിനു മുകളിലൂടെ ഇഴഞ്ഞ് മുകളിലേയ്ക്ക്  വരുന്നുണ്ട്.   ഹൃദയം പതിവിലും വേഗത്തില്‍  ഇടയ്ക്കാന്‍ തുടങ്ങി. ആ സാധനം മുകളിലേയ്ക്ക് പോകുന്തോറും കാല്‍ വെള്ളയില്‍ നിന്ന് എന്തോ ഒന്ന് കത്തി കയറി വരുന്നുണ്ടായിരുന്നു. ഫുള്‍ സ്പീഡില്‍ കറങ്ങുന്ന ഫാനും പുറത്ത് നല്ല തണുപ്പും ഉണ്ടായിട്ടു പോലും എനിയ്ക്ക് ശരീരം ആകെ  ഉരുകുന്നതു പോലെയായിരുന്നു. കാലും കൈകളും വിറക്കുന്നു. കൈയിലുള്ള ബാഗ് ഭൂമികുലുക്കം സംഭവിച്ചു കുലുങ്ങുന്നതു പോലെ  ആടി.

അരച്ചു കയറിയ ശരീരത്തിലൂടെ സാധനം വീണ്ടും മുകളില്‍ നിന്ന് താഴേയ്ക്ക് വരുന്നതു പോലെ തോന്നി. എന്നാല്‍ കയറി പിടിക്കാനോ  ആ വശത്തേയ്ക്ക് നോക്കാനോ ധൈര്യം അനുവദിച്ചിരുന്നില്ല.   ആ വസ്തുവിന്റെ പോക്ക് അസ്ഥാനത്തേയ്ക്കാണെന്ന്  മനസ്സിലായതോടെ ഒന്നും നോക്കിയില്ല  രണ്ടും കല്‍പിച്ച്  തിരിഞ്ഞു. തൊട്ട് അരികില്‍ അച്ഛനേക്കാല്‍ പ്രായമുള്ള ഒരു വ്യക്തിയായിരുന്നു  ഇരുന്നത്.  എന്റെ പെട്ടെന്നുള്ള നോട്ടം അയാളേയും ഞെട്ടിച്ചു. അയാളുടെ കൈവിരലുകളെ  നോക്കി കൊണ്ട് ഒരു ഇരയ്ക്ക് സമ്മാനിക്കുന്ന ചിരി അയാള്‍ എന്റെ നേരെ നീട്ടി.  ആ നമിഷം അത്ര നേരം അനുഭവിച്ച് മാനസിക വേദനയെക്കാള്‍  ഇരട്ടിയായിരുന്നു പിന്നെ അങ്ങോട്ട്. എന്തോ ലഭിച്ചുവെന്നുള്ള തരത്തിലുളള അയാളുടെ നികൃഷ്ടമായ ചിരി തുറന്നിരിക്കുന്ന എന്റെ കണ്ണിനെ തന്നെ വല്ലാതെ വെറുപ്പുളവാക്കി. 

അയാള്‍ക്കും ഒരു മകള്‍ ഉണ്ടാകില്ലേ, എന്റെ സ്ഥാനത്ത് ആ കുട്ടിയായിരുന്നെങ്കിലോ? എന്റെ കുഴപ്പം കൊണ്ടാണോ അയാള്‍  ഇങ്ങനെ ചെയ്തത്?ഇതുപോലെ  മറ്റാരെങ്കിലും... ഇങ്ങനെയുള്ള  നിരവധി ചോദ്യങ്ങള്‍ എന്റെ മനസ്സിനെ അലട്ടി.

ഒന്നും കൂടി ആ മുനുഷ്യന്റെ നേര്‍ക്ക് ഞാന്‍ മുഖം  കൊടുത്തു. അയാള്‍ സുഖമായി സീറ്റില്‍ ചാരി കിടന്ന്  ഉറങ്ങുകയാണ്. ഈ മുഖം ആദ്യമായിട്ടല്ല  എന്റെ കണ്‍മുന്നില്‍ എത്തുന്നത്. ഇയാളുമായി എന്തോ ബന്ധം എനിയ്ക്കുണ്ടെന്ന് മനസ്സ് പറയും പോലെ തോന്നി. എന്നാല്‍ ആര്? എങ്ങനെ എന്നതിനു മാത്രം ഉത്തരം ലഭിച്ചില്ല. തീവണ്ടി അതിവേഗത്തില്‍ നീങ്ങികയാണ്. പാളത്തില്‍ കൂട്ടിമുട്ടുന്നതിന്റേയും കൂവി വിളിക്കുന്നതിന്റേയും ശബ്ദങ്ങള്‍ എന്റെ ചെവിയില്‍ കേട്ടില്ല. എന്റെ  മനസ്സുമുഴുവനും എന്റെ തൊട്ട് അരുകില്‍ ചാരി കിടന്ന് ഉറങ്ങുന്ന മനുഷ്യനെ കുറിച്ചായിരുന്നു. ഒരു നിമിഷം മുന്നോട്ടും പിന്നോട്ടും ആലോചിച്ചു.

അതായിരിക്കുമോ? ഹേയ് അല്ല.. എന്റെ  മനസ്സില്‍ സംശയങ്ങള്‍ ഒളിച്ചുകളി നടത്തി. 

പെട്ടെന്ന് ഒരു കൈ എന്റെ കൈയില്‍ വന്നു വീണു. നേരത്തെയുളള അനുഭവം തന്നെ ഭയപ്പെടുത്തല്‍ അവസാനിക്കാത്തത് കൊണ്ടാകാം കൈയില്‍ മുറുകി പിടിച്ചിരുന്ന ബാഗ് ആ സ്പര്‍ശനത്തില്‍ നിലത്തു ചാടി. പെട്ടെന്ന് ചാടി എഴുന്നേറ്റു. എറണാകുളമായി എന്നൊരു ശബ്ദം മുന്നിലത്തെ സീറ്റില്‍ ഇരുന്ന ചേട്ടനായിരുന്നു. പുളളി പറഞ്ഞ വാക്ക് പാലിച്ചു എന്ന മട്ടില്‍  ഈ രണ്ട് വാക്ക് പറഞ്ഞ്  ഡോറിനരുകിലേയ്ക്ക് പോയി.  എന്റെ തൊട്ട് അടുത്തിരുന്നു ആ മനുഷ്യന്‍ കണ്ണു തുറന്ന് ഇരുപ്പുണ്ട്. എന്നെ നോക്കി  ഉളിപ്പില്ലാതെ ഒരു  ചിരി.  അതു കെമ്ട് മിണ്ടാതെ  പോകാന്‍  എനിയ്ക്ക് തോന്നിയില്ല

അയാളും എറണകുളത്ത് ഇറങ്ങാനാണ്.  എഴുന്നേറ്റ് പാന്റും ഷര്‍ട്ടുമൊകകെ ഒന്നു മോടി പിടിപ്പിച്ചതിനു ശേഷം തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോള്‍ പിന്നില്‍ നിന്ന് ഞാന്‍ വളിച്ചു

അച്ഛാ.... അയാള്‍  ഞെട്ടി എന്നെ  തിരിഞ്ഞു നോക്കി. ആ കണ്ണില്‍  വല്ലാത്ത   ഭയം   നിഴലിച്ചിരുന്നു.

അഞ്ജനയുടെ അച്ഛന്‍ അല്ലേ? ഞാന്‍ അവളുടെ ബെസ്റ്റ് ഫ്രണ്ടാണ്..

ചേച്ചിയുടെ കല്യാണത്തിന് വന്നിരുന്നു.. അന്ന്  പരിചയപ്പെട്ടിരുന്നു...എന്ന് വളരെ ബഹുമാനത്തോടെ ആ മനുഷ്യന്റെ കണ്ണില്‍ നോക്കി പറഞ്ഞു. ഞാന്‍ അയാളാല്‍ അനുഭവിച്ച വേദനയുടെ ഇരട്ടി വേദന അയാളുടെ കണ്ണുകളില്‍ കാണാമായിരുന്നു.

ആളിറങ്ങ് ആളിറങ്ങ് ... എന്ന്  ശബ്ദത്തില്‍ ആരോ വിളിച്ചു പറയുന്നു. ഒരു നിമിഷം കൊണ്ട് അഞ്ചാറ് കൊല്ലം മുന്നിലേയ്ക്ക് വന്നു. ബസ്സില്‍ നിന്ന്  ഒരോ പടികള്‍ ചവിട്ടി  ഇറങ്ങുമ്പോള്‍ എന്റെ മനസ്സ് നിറയെ ബസ്സില്‍വെച്ച് കണ്ട പെണ്‍കുട്ടിയുടെ പേടി നിറഞ്ഞ മുഖമായിരുന്നു

Content Highlights: International Women's Day 2019