കാക്കിക്കുള്ളിലെ യുവരക്തം - പ്രത്യേക അഭിമുഖം

കേരള കേഡറിലെ ഏറ്റവും പ്രായം കുറഞ്ഞ ഐ.പി.എസ് ഓഫീസര്‍. കേരള ആംഡ് പോലീസ് സെക്കന്റ് ബറ്റാലിയന്റെ ആദ്യ വനിതാ കമാന്റന്റ്, സംസ്ഥാന തല സ്വാതന്ത്ര്യ ദിന പരേഡിനെ മുന്നില്‍ നിന്ന് നയിച്ച ഏറ്റവും പ്രായം കുറഞ്ഞ വനിത...മെറിന്‍ ജോസഫ് എന്ന ഐ.പി.എസ് ഉദ്യോഗസ്ഥ എത്തിപ്പിടിച്ച നേട്ടങ്ങള്‍ ചെറുതല്ല. രാത്രി കോഴിക്കോട് നഗരം ചുറ്റി നഗരത്തിലെ സ്ത്രീ സുരക്ഷ നേരിട്ട് പരിശോധിച്ചും അവര്‍ വ്യത്യസ്തയായി. കേരളത്തില്‍ ചാര്‍ജെടുക്കും മുന്‍പേ സോഷ്യല്‍ മീഡിയയില്‍ താരമായതും ശേഷം വന്ന വിവാദങ്ങളുമൊന്നും മെറിന്‍ ജോസഫ് എന്ന ശക്തയായ ഓഫീസറെ തെല്ലും കുലുക്കിയില്ല. പകരം വിമര്‍ശകരുടെ വായടപ്പിച്ച് നേട്ടങ്ങളിലേക്കും റെക്കോര്‍ഡുകളിലേക്കും നടന്നു കയറി. മൂന്നാറിലേയും ഇരിങ്ങാലക്കുടയിലെയും എ.സി.പി പദവിയില്‍ നിന്നും കോഴിക്കോട് നഗരത്തിന്റെ ഡെപ്യൂട്ടി കമ്മീഷണറായി ചാര്‍ജെടുത്ത മെറിന്‍ ജോസഫ് ഐ.പി.എസ് ലോക വനിതാ ദിനത്തില്‍ മാതൃഭൂമി.കോമിന് നല്‍കിയ അഭിമുഖം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.