കൊച്ചി:  വനിതാ ദിനത്തില്‍ രക്തദാന കാമ്പെയിനുമായി കൊച്ചി റോട്ടറി ക്ലബ്.  കൊച്ചിയിലെ ഏക വനിതാ റോട്ടറി ക്ലബ്ബായ കൊച്ചിന്‍ മിലാന്‍ ആണ് വനിതാ ദിനത്തില്‍ രക്തദാനത്തിന്റെ പ്രധാന്യം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ രക്തദാന കാമ്പെയിന്‍ സംഘടിപ്പിക്കുന്നത്.  

റോട്ടറി ക്ലബില്‍ അംഗങ്ങളായ 20-50 വയസ്സിനു താഴെയുള്ള സ്ത്രീകളിലെ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം, 2020 ആകുമ്പോഴേക്കും രക്തദാനത്തിന്റെ കാര്യത്തില്‍ സ്ത്രീകളെ മുന്‍പന്തിയിലെത്തിക്കാനും റോട്ടറി ക്ലബ്ബിന്റെ ഈ സംരഭത്തിന് ലക്ഷ്യമുണ്ട്. എല്ലാ മേഖലകളിലും സ്ത്രീകള്‍ തുല്യത അവകാശപ്പെടുമ്പോള്‍ രക്തദാനത്തിന്റെ കാര്യത്തിലും തുല്യതകൈവരിക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം 

ലോകത്തെമ്പാടുമുള്ള രോഗികള്‍ ഒരോ വര്‍ഷവും 30- 30 ശതമാനം രക്തത്തിന്റെ ദൗര്‍ബല്യം നേരിടുന്നുണ്ട്.