മാർച്ച് എട്ട്, അന്താരാഷ്ട്ര വനിതാ ദിനം. നിറമോ രൂപമോ പ്രായമോ കണക്കിലെടുക്കാതെ എല്ലാ സ്ത്രീകളും ആഘോഷിക്കപ്പെടേണ്ടവരാണെന്ന് വിളിച്ചു പറയുന്ന മനോഹരമായ ഒരു ദൃശ്യാവിഷ്കാരമാണ് ഈ വനിതാ ദിനത്തിൽ‌ ശ്രദ്ധ നേടുന്നത്. നർത്തകിയും നടിയുമായ പാരിസ് ലക്ഷ്മിയാണ് എല്ലിസ് - സ്ത്രൈണതയുടെ കരുത്ത്..എന്ന ഈ സം​ഗീത ആൽബത്തിന് കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്.

പാരിസ് ലക്ഷ്മിയെ കൂടാതെ നിറത്തിന്റെയും രൂപത്തിന്റെയും ലിം​ഗഭേദങ്ങളുടെയും പേരിൽ അവഹേളിക്കപ്പെട്ട, അധിക്ഷേപങ്ങളുടെ കൊടുമുടി ചവിട്ടിക്കയറി വിജയം കൈവരിച്ച ചില മുഖങ്ങളും ഈ ആൽബത്തിന്റെ ഭാ​ഗമാവുന്നുണ്ട്. സെലിബ്രിറ്റി ട്രാൻസ്ജൻഡർ മെയ്ക്കപ്പ് ആർടിസ്റ്റുകളായ സാംസൺ ലേ, ജാൻമണി ദാസ്, പ്ലസ് സൈസ് മോഡൽ ഇന്ദുജ പ്രകാശ്, ഉയരക്കൂടുതൽ കൊണ്ട് ഉയരം കീഴടക്കിയ അഡ്വക്കേറ്റ് കെ.കെ കവിത, പഞ്ചമി അരവിന്ദ്, കാവ്യ മാധവ്, ലക്ഷ്മി ഷാജി, ശ്യാമള സേവ്യർ എന്നിവരാണ് ആൽബത്തിൽ വേഷമിടുന്നത്. 

രാമു രാജ് ആണ് സം​ഗീതം. ശാസ്ത്രീയ സം​ഗീതവും റാപ്പും ഇടകലർത്തിയൊരുക്കിയ ​ഗാനത്തിന് വരികളെഴുതി ശബ്ദം പകർന്നിരിക്കുന്നത് ​ഭാ​ഗ്യലക്ഷ്മി ​ഗുരുവായൂർ, ഇന്ദുലേഖ വാര്യർ, പാരിസ് ലക്ഷ്മി എന്നിവർ ചേർന്നാണ്. 

Content Highlights : Womens Day special Music Video directed by Paris Laxmi