കരിയറിനെക്കുറിച്ച് സ്ത്രീക്കും പുരുഷന്മാര്‍ക്കും ഒരുപോലെ സ്വപ്നങ്ങളുണ്ടാകും. എന്നാല്‍ പാതിവഴിയില്‍ വച്ച് വിദ്യാഭ്യാസവും കരിയറുമൊക്കെ ത്യജിക്കേണ്ടി വരുന്ന അവസ്ഥ സ്ത്രീകള്‍ക്ക് മാത്രമാണ് നേരിടേണ്ടി വരിക. കുടുംബജീവിതത്തിലേക്ക് കാലെടുത്തും വെക്കുംമുമ്പ് തന്നെ ഭദ്രമായ കരിയര്‍ കെട്ടിപ്പടുക്കുക എന്നത് ഓരോ സ്ത്രീകളുടെയും ലക്ഷ്യമായിരിക്കണം. സാമ്പത്തിക സ്വാതന്ത്ര്യത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനുമൊക്കെ കരിയര്‍ കൂടിയേ തീരൂ. ഭദ്രമായ കരിയര്‍ കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതകയെക്കുറിച്ച് പങ്കുവെക്കുകയാണ് മാതൃഭൂമിയിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍.

Content Highlights: International women's day 2021, How important is a career for women