ന്തുകൊണ്ട് സ്ത്രീകള്‍ ഇന്നേ വരെ കേരളത്തിന്റെ നേതൃ പദവിയില്‍ എത്തിയില്ല എന്നത് ഗൗരവമായി ചെയ്യേണ്ടതു തന്നെയാണ്. സ്ത്രീകള്‍ അധികാരത്തിന് പറ്റിയവരല്ല എന്ന ചിന്ത ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. പക്ഷേ വികസനത്തില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് സ്ത്രീകള്‍ ഭരിക്കുന്ന ഇടങ്ങള്‍ തന്നെയാണ്. എന്നിട്ടും സ്ത്രീകള്‍ പറ്റില്ല എന്നതൊരു 'പറഞ്ഞുപരത്തല്‍' തന്നെയാണ്. അവരെ പിന്നിലേക്ക് മാറ്റാന്‍ തന്നെയാണ് ഇത്. വീടു മുതല്‍ വലിയ സ്ഥാപനങ്ങളില്‍ വരെ സ്ത്രീകളുടെ മേല്‍ നോട്ടമുണ്ട്. എന്നിട്ടും അവര്‍ മോശമാണെന്ന് അഭിപ്രായപ്പെടുന്നത് എന്തുകൊണ്ടാണ്. വിപ്ലവ നേതൃ നിരയില്‍ സ്ത്രീകള്‍ ഒട്ടും പിന്നിലല്ലെന്നിരിക്കേ, സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജസ്വലരായി സ്ത്രീകള്‍ ഇടപെട്ടു വന്നുകൊണ്ടിരിക്കേ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കേരളം മാറി ചിന്തിക്കുന്നില്ല. ഗൗരിയമ്മയെപ്പോലെയുള്ളവര്‍ കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമായ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. എന്നാല്‍ ആഭ്യന്തര വകുപ്പ് ഇന്നേവരെ നല്‍കിയിട്ടില്ല. 

തികച്ചും പക്ഷപാതപരമായ നിലപാട് ജനാധിപത്യത്തില്‍ എന്നേ പറയാനൊക്കൂ. മാറ്റി ചിന്തിക്കേണ്ടതുണ്ട്. സത്രീകള്‍ ഇന്നേ വരെ കൈകാര്യം ചെയ്ത, അവര്‍ തലപ്പത്തിരുന്നു ഭരിച്ച എല്ലാ വകുപ്പുകളും അഴിമതിരഹിതമായാണ് പ്രവര്‍ത്തിച്ചത്. സത്രീകള്‍ മികച്ച ഭരണ കര്‍ത്താക്കളാണ്. എന്നാല്‍ ഇവര്‍ ഭരിക്കാനറിയില്ല എന്ന മുന്‍ധാരണയാണ് കേരളത്തിനൊരു വനിതാ മുഖ്യമന്ത്രി എന്ന സങ്കല്പം യാഥാര്‍ഥ്യമാവാത്തത്. അതു തിരുത്താന്‍ കെല്പുള്ള യുവ തലമുറയിലാണ് ഇനിയെന്റെ പ്രതീക്ഷ.

Content Highlights: International women's day 2021, Why aren't more women in leadership positions