ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തെ അപേക്ഷിച്ചും സ്ത്രീ-പുരുഷ തുല്യതയുള്ള നാടാണ് കേരളം. ഇവിടുത്തെ സ്ത്രീകള്‍ക്ക് മികച്ച വിദ്യാഭ്യാസമുണ്ട്, തൊഴിലുണ്ട്. അതിനാല്‍ത്തന്നെ ഇവിടെ കഴിവുള്ള വനിതാ നേതാക്കള്‍ക്ക് ഒരു കുറവുമില്ലെന്ന് ഉറപ്പിച്ച് പറയാം. പിന്നെ മുഖ്യമന്ത്രി/ മന്ത്രി എന്നീ നിലകളില്‍ മാത്രമേ ഒരു വനിതാ നേതാവ് ശക്തയാകുകയുള്ളൂ എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അവരവരുടെ മേഖലകളിലും വകുപ്പുകളിലുമിരുന്ന് മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന, ജനസേവനം നടത്തുന്ന നിരവധി വനിതകളെ നമുക്കറിയാം.

കേരള രാഷ്ട്രീയത്തില്‍ വനിതകള്‍ മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ടെന്ന അഭിപ്രായം എനിക്കില്ല. ഇന്നിപ്പോള്‍ വിദ്യാര്‍ഥി രാഷ്ട്രീയം ആക്ടിവിസം, മുന്‍നിര രാഷ്ട്രീയം തുടങ്ങി എല്ലാമേഖലകളിലും വനിതകളുടെ സാന്നിധ്യമുണ്ട്. അപ്പോള്‍ പദവികളുടെ എണ്ണം വെച്ചുകൊണ്ട് മാത്രം വനിതാ നേതാക്കള്‍ മുന്നോട്ട് വരുന്നില്ലെന്ന് പറയുന്നതില്‍ അപാകതയുണ്ട്.

Content Highlights: International Women's Day 2021 Why aren't more women in leadership positions