റാണി അബ്ബാക്ക ചൗധ വൈദേശിക ആക്രമണങ്ങളിൽ നിന്ന് നാട്ടുരാജ്യത്തെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ആദ്യ വനിതയുടെ പേരാണത്. ഉള്ളാൾ എന്ന മംഗലാപുരത്തിനോട് ചേർന്ന തീരദേശ ഗ്രാമം കേന്ദ്രമായുള്ള ചൗധ രാജവംശത്തിന് അവകാശിയായിരുന്നു അവർ. അഭയറാണി, ദയ രഹിത രാജകുമാരി എന്നിങ്ങനെയൊക്കെ ചരിത്രം രേഖപ്പെടുത്തുന്ന അബ്ബാക്കാ രാജകുമാരിയുടെ നാട്ടു രാജ്യത്തിന്റെ ആസ്ഥാനം ഇന്ന് കേരളത്തിന്റെ ഭാഗമായിട്ടുള്ള പുത്തിഗെയിലായിരുന്നു. ചന്ദ്രഗിരിപ്പുഴ മുതൽ ഉഡുപ്പി വരെ നീണ്ടുകിടന്ന തുളുനാടിന്റെ അവകാശിയായിരുന്നു രാജവംശം ചൗധ രാജവംശം.

മംഗലാപുരം ആസ്ഥാനമാക്കി സാമ്രാജ്യ വിസ്തൃതി നടത്തിവന്നിരുന്ന പോർച്ചുഗീസുകാരെ അക്ഷരാർഥത്തിൽ അബ്ബാക്ക രാജകുമാരി വെള്ളം കുടിപ്പിച്ചു. കോഴിക്കോട്ടുള്ള സാമൂതിരിയുമായി പോലും ഉടമ്പടിയിലെത്തി പോർച്ചുഗീസുകാർ കൈവശം വെച്ചിരുന്ന മലബാർ തീരത്തേയും ദക്ഷിണ കന്നഡയിലേയും പല പോർച്ചുഗീസ് തുരുത്തുകളും തിരിച്ചുപിടിക്കാൻ റാണി അബ്ബാക്കയ്ക്കായി.

ദിഗംബര ജയിൻ മത വിശ്വാസികളായിരുന്നു ചൗധ രാജവംശം. തിരുമല റായി ചൗധ എന്ന തുളു രാജാവാണ് 1625-ൽ തന്റെ മരുമകളായ അബ്ബാക്കയെ തുളു നാടിന്റെ രാജ്ഞിയായി വാഴിച്ചത്. ലക്ഷ്മപ്പ അരസ എന്ന മംഗലാപുരം സാമന്ത രാജ്യത്തിന്റെ അധിപനുമായി റാണി അബ്ബാക്കയുടെ വിവാഹം നടന്നെങ്കിലും വൈകാതെ രാജകുമാരി ബന്ധം വേർപെടുത്തി തന്റെ ഉള്ളാളിലേക്ക് മടങ്ങി.

നാലുപതിറ്റാണ്ടോളം പോർച്ചുഗീസുകാരുടെ നിരന്തര ആക്രമണങ്ങളിൽ നിന്ന് റാണി ഉള്ളാൾ രാജ്യത്തെ സംരക്ഷിച്ചു. നന്നേ ചെറുപ്പത്തിലേ അമ്മാവനിൽ നിന്ന് ആയോധനകല, ഭരണനൈപുണ്യം, രാഷ്ട്രതന്ത്രം, നയതന്ത്ര വൈദഗ്ധ്യം, ആയുധമുറ, സൈനിക തന്ത്രങ്ങൾ എന്നിവ സ്വായത്തമാക്കിയ റാണിക്ക് പോർച്ചുഗീസുകാരെ ഒരുപരിധിവരെ തടഞ്ഞു നിർത്താനും സാധിച്ചു. ഉള്ളാളും പരിസര പ്രദേശങ്ങളിലുമുള്ള മോഗവീര മുസ്ലീങ്ങൾ റാണി കളുടെ റാണിയുടെ സൈന്യത്തിലെ അവിഭാജ്യഘടകമായിരുന്നു. റാണി ജൈനമത വിശ്വാസിയായിരുന്നെങ്കിലും സൈന്യത്തിനും ഭരണത്തിലും ഹിന്ദുക്കളും മുസ്ലീങ്ങളും നിർണായക പദവികൾ അലങ്കരിച്ച വന്നു.

പോർച്ചുഗീസുകാരെ ഒഴിവാക്കിക്കൊണ്ട് വിദേശ രാജ്യങ്ങളുമായി കച്ചവട ബന്ധത്തിലേർപ്പെട്ടത് അവർക്ക് ഒട്ടും സഹിക്കാൻ ആകുമായിരുന്നില്ല. അറബ് രാജ്യങ്ങളുമായി നിരന്തര സമ്പർക്കത്തിൽ ഏർപ്പെട്ട റാണിയേയും രാജ്യത്തെയും കീഴ്പ്പെടുത്താൻ റാണിയുടെ ഭർത്താവായിരുന്ന ലക്ഷ്മപ്പയുമായിപ്പോലും പോർച്ചുഗീസുകാർ സന്ധിചെയ്തു.

1568-ൽ പോർച്ചുഗീസുകാരുടെ തടവിലായ റാണി അബ്ബാക്ക അതിസാഹസികമായി അവരെ വെട്ടിച്ച് ഉള്ളാൾ തിരിച്ചുപിടിച്ചത് ഇന്നും ദക്ഷിണ കന്നഡയിൽ വീരസാഹസികതയുടെ പര്യായമാണ്. തന്റെ 200-ലധികം വരുന്ന എന്തിനും പോരുന്ന മുസ്ലിം ഭടന്മാരുടെ സഹായത്തോടെ മംഗലാപുരം കോട്ട പിടിച്ചടക്കിയത് ഇന്നും നാടോടി കലാരൂപങ്ങളിൽ അവതരിപ്പിച്ച് വരുന്നുണ്ട്. യക്ഷഗാന എന്ന നാടൻ കലാരൂപത്തിലും സൂതഹാർ എന്ന നാടൻപാട്ടുകളിലുമൊക്കെ അബ്ബാക്കയെ വാഴ്ത്തിപ്പാടുന്ന വിവരണങ്ങൾ സുലഭമാണ്.

ബിജാപൂരിലെ സുൽത്താനുമായും കോഴിക്കോട് സാമൂതിരിയുമായും നയതന്ത്രബന്ധം സ്ഥാപിച്ച റാണി, അവസാനം വരെ പോർച്ചുഗീസുകാർക്ക് നിദ്രാവിഹീന രാവുകൾ സമ്മാനിച്ചു. ഒടുവിൽ പോർച്ചുഗീസ് തടവറയിലായ റാണി അവർക്കെതിരെ കാരാഗ്രഹത്തിലിരുന്ന ഒറ്റയ്ക്ക് സമരം നയിച്ചു. അവിടെവെച്ച് മരണപ്പെടുകയും ചെയ്തു. ദക്ഷിണ കന്നഡയിലെ ബഞ്ചാൾ താലൂക്കിൽ അവരുടെ പേരിൽ ഒരു മ്യൂസിയം ഉണ്ട്. ബാംഗ്ലൂരിലും ഉള്ളാലിലും അവർക്കായി സ്മാരകങ്ങളുണ്ട്. 1570-ൽ കോഴിക്കോട്, ബിജാപൂർ ഭരണാധികാരികളുമായി ഉടമ്പടി ഉണ്ടാക്കിയെങ്കിലും വൈകാതെ അവർ പോർച്ചുഗീസ് പിടിയിൽ അകപ്പെടുകയും വീരചരമം പ്രാപിക്കുകയും ചെയ്തു.

1557-ൽ മംഗലാപുരം കൊള്ളയടിച്ച് കീഴടക്കിയ പോർച്ചുഗീസുകാർക്ക് 1568-ൽ റാണിയുടെ പടയോട്ടത്തിൽ അടിയറവു പറയേണ്ടി വന്നു. 16-ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ തുളുനാടിന്റെ പ്രശസ്തി നെറുകയിലെത്തിച്ച റാണി അബ്ബാക്കയെ, വൈദേശികാക്രമണത്തെ ചെറുത്തുനിൽക്കുന്നതിന്റെ മുന്നണിപ്പോരാളിയായി തന്നെയാണ് ചരിത്രം അടയാളപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ അബ്ബാക്ക റാണി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ആദ്യ വനിത എന്ന വിശേഷണത്തിന് എല്ലാ അർത്ഥത്തിലും അർഹയാണ്.

ലക്ഷ്മപ്പ അരശ എന്ന റാണിയുടെ മുൻഭർത്താവ് മംഗലാപുരം പ്രവശ്യയിലെബാൽഗയിലെ നാട്ടുരാജാവായിരുന്നു. അടങ്ങാത്തപക തന്റെ മുൻ ഭാര്യയോട് പുലർത്തിയ ലക്ഷ്മപ്പയുടെ പോർച്ചുഗീസുകാരോട് ചേർന്നുള്ള നീക്കങ്ങളാണ് റാണിയുടെ രക്തസാക്ഷിത്വത്തിൽ കലാശിച്ചത്.

Content Highlights: Rani Abbakka Chowta, Women's day 2021