സിഡ് ആക്രമണത്തെ അതിജീവിച്ച സ്ത്രീകള്‍ക്കായി വനിതാ ദിനം സമര്‍പ്പിച്ച് ഫോട്ടോഷൂട്ടുമായി വിഷ്ണു സന്തോഷ്. മോഡലായതും മേക്കപ്പും അനു പി. അയ്യര്‍. 

നിശബ്ദമായ രാത്രികള്‍ ഇപ്പോഴും അവളെ  നീചമായ കാമദാഹത്തിന്  പാനീയമായി വെച്ചുനീട്ടുന്നു..
കാമവൈകൃതത്തിന്റെ കറുത്ത കണ്ണുകള്‍ റോന്തു ചുറ്റുന്ന ചില പകലുകള്‍ പോലും അവള്‍ക്ക് സുരക്ഷയും സ്വാതന്ത്ര്യവും സമാധാനവും നിഷേധിക്കുന്നു...

women

ഒടുക്കം പിഞ്ചുകുഞ്ഞെന്നോ മുതിര്‍ന്നവരെന്നോ ഇല്ലാതെ ഒരു മുഴം കയറിലോ, തെരുവിലോ.. എന്തിന് നന്മകളുടെ  പറുദീസയായ ആരാധനാലയങ്ങളില്‍ പോലും അവളുടെ ശരീരം ചലനമറ്റു തണുത്തുറഞ്ഞു കിടക്കുന്നു...

പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്ന ഇഷ്ടംഅവള്‍ നിരസിക്കുമ്പോള്‍ ഇഷ്ടം ചമഞ്ഞവര്‍ ആസിഡ് ആയുധമാക്കിയ നികൃഷ്ട ജന്മങ്ങളായി വന്ന് അവളുടെ സ്വപ്നത്തെ പൊള്ളിച്ചില്ലാതാക്കുന്നു.

women

എന്നിട്ട് ലോകം അവള്‍ക്കായി ഒരു പകല്‍  സമ്മാനിക്കുന്നു International women's day. മാര്‍ച്ച് 8 അന്താരാഷ്ട്ര സ്ത്രീ ദിനമായി ലോകമെമ്പാടും ആചരിക്കുന്നു. ആചരിച്ചോളൂ. പക്ഷെ ഈ ദിനം കാമം പൂണ്ട കാട്ടാള ജന്മങ്ങളുടെ  ക്രൂരകൃത്യങ്ങള്‍ക്ക് ഇരയാവരെ ഓര്‍മ്മിക്കാന്‍ കൂടിയാകണം. അവരെ പോലെ ഇനി ആര്‍ക്കും സംഭവിക്കരുതെന്ന നമോരോരുത്തരുടെയും  നിശ്ചയദാര്‍ഢ്യം കൂടിയാകണം .

women

മുഖം വികൃതമാക്കി തങ്ങളുടെ സ്വപ്നങ്ങള്‍ ഇല്ലാതാക്കിയെന്ന് അഹങ്കരിച്ച നീചജന്മങ്ങള്‍ക്ക് മുന്നില്‍
മനോഹരമായ മനസ്സോടെ തളരാതെ ജീവിക്കുന്ന ആസിഡ് ആക്രമണം അതിജീവിച്ച, എണ്ണത്തില്‍  ചെറുതെങ്കിലും വലിയ മനസ്സുറപ്പുള്ള ആ സ്ത്രീസമൂഹത്തിന്. 'A very big salute from the bottom of heart -!'. തളരാതിരിക്കുന്നിടത്തോളം ഈ ലോകം നിങ്ങളുടേതുകൂടിയാണ്.

Content Highlights: International Women's Day 2021 acid attack survivor photo story